ADVERTISEMENT

തമിഴ് നാട്ടിൽ കിട്ടുന്നൊരു ഇഡ്​ലി രുചിയാണ് കാര ഇഡ്​ലി. മൂന്ന് മണിക്കൂർ വെള്ളത്തിൽ കുതിർത്തു വച്ച പച്ചരിയും പരിപ്പും അരച്ചെടുത്ത് പെട്ടെന്നു തയാറാക്കാവുന്ന വിഭവമാണിത്.

  •  പച്ചരി - 1 1/2 കപ്പ്‌ 
  •  പരിപ്പ് - 1 കപ്പ്‌ 
  •  നാളികേരം - 1 കപ്പ്‌ 
  • ചുവന്ന മുളക് - 5 എണ്ണം 
  •  കായം - 1/4 ടീസ്പൂൺ 
  •  ഉപ്പ് - 1 ടീസ്പൂൺ 
  •  വെള്ളം - പാകത്തിന് 
  • പച്ചരി പരിപ്പ് നാളികേരം ചുവന്ന മുളക് കായം എല്ലാം ചേർത്ത് 1 കപ്പ്‌ വെള്ളത്തിൽ 1 ടീസ്പൂൺ ഉപ്പും ചേർത്ത് അരച്ചെടുക്കുക. 
  • ഇഡ്​ലി മാവിന്റെ അയവിൽ വേണം അരച്ചെടുക്കാൻ. 
  • അതിന് ശേഷം ചെറിയ ബൗളിൽ കുറച്ച് നെയ്യ് തേച്ച്  മാവ് ഒഴിക്കുക. 
  • ആവിയിൽ വെച്ച് 10 മിനിറ്റ് വേവിക്കുക. ചെറിയ തീയിൽ വെച്ച് വേവിച്ചെടുക്കുക 

നിലക്കടല ചട്ണി 

  1.  നിലക്കടല - 1/2 കപ്പ്‌ ( വറുത്തത് )
  2.  ചുവന്ന മുളക് - 5 എണ്ണം 
  3.  പച്ചമുളക് - 1
  4.  ഇഞ്ചി - 1/4 ടീ സ്പൂൺ 
  5.  ടൊമാറ്റോ പ്യൂരീ - 2 തക്കാളി മുറിച്ചു ചീനച്ചട്ടിയിൽ ഒന്ന് ഫ്രൈ ചെയ്ത് എടുക്കുക. ശേഷം അരച്ചെടുക്കുക 
  • മുകളിൽ പറഞ്ഞിരിക്കുന്ന എല്ലാ ചേരുവകളും ഒന്നിച്ചു അരച്ചെടുക്കുക. 
  • വെള്ളം ചേർക്കേണ്ട ആവശ്യം ഇല്ല. ടൊമാറ്റോ പ്യൂരീ ചേർത്ത് അരക്കുമ്പോൾ. 
  • 1/2 ടീ സ്പൂൺ ഉപ്പും ചേർത്ത് ഇളക്കുക. 

ഇഡ്​ലി ചൂടോടെ കഴിക്കുക. വേണമെങ്കിൽ തൈരും ചേർക്കാവുന്നതാണ്.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com