ADVERTISEMENT

കശുമാങ്ങയും ചെറുനാരങ്ങയും ഇളനീരും ചേർത്ത് തയാറാക്കുന്ന രുചികരമായ പാനിയം.

ചേരുവകൾ 

  • പഴുത്ത  കശുമാങ്ങ - 1 എണ്ണം 
  • തേൻ - 3 ടേബിൾ സ്പൂൺ
  • പുതിനയില- 10 എണ്ണം 
  • നാരങ്ങ - 1 എണ്ണം
  • ഇഞ്ചി - ചെറിയ കഷ്‌ണം 
  • ഇളനീർ വെള്ളം - 1 ഗ്ലാസ് 

തയാറാക്കുന്ന വിധം 

പുതിനയില, ചെറുനാരങ്ങ, ഇഞ്ചി, കശുമാങ്ങ, തേൻ എന്നീ ചേരുവകൾ ഒരു കപ്പിൽ ഇട്ട് ചതച്ച് നീരോടുകൂടിയെടുക്കുക. അതിലേക്കു ഐസ് ചേർക്കാം, കപ്പ് അടച്ചതിനു ശേഷം നന്നായി കുലുക്കി മിക്സ് ചെയ്യാം. ഇത് സെർവിങ് ഗ്ലാസിലേക്കു മാറ്റുക. ഇതിലേക്ക് ഇളനീർ വെള്ളം ഒഴിച്ചുകൊടുക്കണം, ഇതിൽ ഏതെങ്കിലും സോഡ ഒഴിച്ച് സെർവ് ചെയ്യാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com