ADVERTISEMENT

പെട്ടെന്ന് പാചകം തീർക്കാൻ ആഗ്രഹിക്കുന്നവർക്ക് ഒരു സൂപ്പർ ബ്രേക്ക്ഫാസ്റ്റ് ടിപ്. ആഴ്ചയിൽ ഒരു ദിവസം വെറും 10  മിനിറ്റ് കുക്ക് ചെയ്താൽ ഈ ബ്രേക്ക് ഫാസ്റ്റ് വിഭവം തയാറാക്കാം. എത്രനാൾ വേണമെങ്കിലും കേടുകൂടാതെ ഇരിക്കും. ബാച്ച്​ലേഴ്സിനും ജോലിക്കാർക്കും  ഇതിലും എളുപ്പത്തിൽ തയാറാക്കാവുന്ന ഒരു ബ്രേക്ക്ഫാസ്റ്റ് ഉണ്ടോ എന്ന് സംശയമാണ്.

ചേരുവകൾ 

  • മുഴുവനോടെയുള്ള ഓട്ട്സ് - 1 കപ്പ്
  • നട്​സ് - 1/ 2 കപ്പ് 
  • ഡ്രൈ ഫ്രൂട്ട്സ് - 1/2 കപ്പ് 
  • സീഡ്‌സ് - 1/2 കപ്പ് 

തയാറാക്കുന്ന വിധം 

  • ചുവടു കട്ടിയുള്ള പാൻ അടുപ്പിൽ വെച്ച് ഒരു ഇടത്തരം തീയിൽ ഓട്ട്സ് പച്ചമണം മാറുന്നതുവരെ വറുത്തെടുക്കുക .
  • അതിനു ശേഷം നട്ട്സ് ചെറുതായി വറുത്തെടുക്കുക.
  • ഏതു നട്ട്സ് വേണമെങ്കിലും എടുക്കാവുന്നതാണ്.
  • സീഡ്‌സ് അതുപോലെ തന്നെ വറുത്തെടുക്കുക.
  • ഇവിടെ മത്തക്കുരുവും എള്ളുമാണ് എടുത്തത്.
  • ഇനി ഒരു വലിയ പാത്രം എടുത്തു ഇത് എല്ലാം കൂടി മിക്‌സ് ചെയുക. ഡ്രൈ ഫ്രൂട്ട്സ് കൂടി ചേർത്ത് യോജിപ്പിക്കുക. വായു കടക്കാത്ത പാത്രത്തിൽ അടച്ചു വയ്ക്കാം. എത്ര നാൾ വേണമെങ്കിലും സൂക്ഷിക്കാം. ആവശ്യമുള്ളപ്പോൾ എടുത്തു പാലു ചേർത്ത് കഴിക്കാം. 
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com