ADVERTISEMENT

വെണ്ടയ്ക്ക വീട്ടിലുണ്ടെങ്കിൽ ഇതുപോലെ വെണ്ടയ്ക്ക ഫ്രൈ തയാറാക്കി നോക്കൂ.

ചേരുവകൾ 

  • വെണ്ടയ്ക്ക (ചെറിയ കഷണങ്ങൾ ആക്കി മുറിച്ചത്)  - 200 ഗ്രാം 
  • വെളിച്ചെണ്ണ  - 2 ടേബിൾസ്പൂൺ 
  • മുളകുപൊടി – 3/4 ടീസ്പൂൺ 
  • മഞ്ഞൾപ്പൊടി - 1/2 ടീസ്പൂൺ 
  • ഉപ്പ്   - 3/4 ടീസ്പൂൺ 

(നിങ്ങളുടെ താത്പര്യമനുസരിച്ച് ഏതു മസാല വേണമെങ്കിലും ഉപയോഗിക്കാം)

തയാറാക്കുന്ന വിധം 

1.  ഒരു പാൻ ചൂടാക്കി അതിൽ 2 ടേബിൾസ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക. വെളിച്ചെണ്ണ ചൂടായി കഴിഞ്ഞാൽ മീഡിയം തീയിൽ  അരിഞ്ഞു വെച്ചിരിക്കുന്ന വെണ്ടയ്ക്ക ചേർത്തുകൊടുക്കാം. 5 മിനിറ്റ് വഴറ്റിയെടുക്കാം.

2.  ഇതിലേക്ക് മസാലയും ഉപ്പും ചേർത്തുകൊടുക്കാം എന്നിട്ട് എല്ലാം കൂടി നന്നായി യോജിപ്പിക്കാം.(മസാലകൾ നിങ്ങളുടെ ഇഷ്ടത്തിന് ചേർക്കാവുന്നതാണ്) 

3.  വെണ്ടയ്ക്കയിലെ വെള്ളം ഒക്കെ വറ്റി നന്നായി പാകം ആകുന്നവരെ കുക്ക് ചെയ്യുക.

4.  അതിനുശേഷം തീ ഓഫ് ചെയ്യാം. ചൂടോടെ വിളമ്പാം.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com