കുബൂസിന്റെ സ്വന്തം ‘ഹമ്മൂസ്’ വീട്ടിൽ തയാറാക്കാം

ഹമ്മൂസ്
SHARE

കുബൂസിനൊപ്പം സാധാരണ കഴിക്കാറുള്ള കോമ്പിനേഷൻ ‘ഹമ്മൂസ്' ആണ്. ഇവിടെ തയാറാക്കുന്നത് തഹിനി (വെളുത്ത എള്ളിന്റ പേസ്റ്റ്) ചേർക്കാത്ത ഹമ്മൂസാണ്. എള്ള് ഇഷ്ടമില്ലാത്തവർക്കും അലർജി ഉള്ളവർക്കും അത് ചേർക്കാതെ തന്നെ അതേ ടേസ്റ്റിൽ ഹമ്മൂസ് ഉണ്ടാക്കാം. തഹിനി ചേർക്കണം എന്നുള്ളവർക്ക് ചേർക്കാം.

ചേരുവകൾ:

  • വെള്ള കടല - അര കപ്പ്
  • ഒലിവ് ഓയിൽ - 3 ടേബിൾ സ്പൂൺ
  • നാരങ്ങ നീര് - 1 ടേബിൾ സ്പൂൺ
  • തൈര് - 2 ടീസ്പൂൺ
  • വെളുത്തുള്ളി - 1 അല്ലി
  • ഉപ്പ് – ആവശ്യത്തിന് 

തയാറാക്കുന്ന വിധം

  • ഹമ്മൂസ്‌ ഉണ്ടാക്കാൻ വേണ്ടി അരക്കപ്പ്‌ വെള്ളകടല തലേദിവസം വെള്ളത്തിലിട്ട് കുതിർത്തെടുത്ത് കുക്കറിൽ  വേവിക്കുക. അതിലെ വെള്ളം ഊറ്റിക്കളഞ്ഞ് ഒരു മിക്സിയുടെ ജാറിലേക്ക് വെള്ളക്കടല ഇടുക എന്നിട്ട് അതിലേക്ക് മൂന്ന് ടേബിൾസ്പൂൺ ഒലീവ് ഓയിലും  രണ്ട്  ടീസ്പൂൺ തൈരും ഒരു ടേബിൾ സ്പൂൺ നാരങ്ങാ നീരും ഒരു അല്ലി വെളുത്തുള്ളിയും ആവശ്യത്തിന് ഉപ്പും ചേർക്കുക. ചേരുവകളെല്ലാം ചേർത്ത് ശേഷം നന്നായി  അടിച്ചെടുക്കുക ഇനി അതിനകത്തേക്ക് പാകത്തിന് വെള്ളം  കുറേശേ ചേർത്ത്  ക്രീം പരുവത്തിൽ അടിച്ചെടുക്കുക . ഇനി  സെർവ് ചെയ്യാനുള്ള പാത്രത്തിലേക്ക് മാറ്റാം.
  • ഇനി ചിത്രത്തിൽ കാണുന്നതുപോലെ ഒലിവ് ഓയിൽ ഒഴിച്ച് ശേഷം കുറച്ച് മല്ലിയിലയും ചില്ലി പൗഡറും കൊണ്ട് ഗാർണിഷ് ചെയ്ത്  വിളംമ്പാം.

മനോരമ ഓൺലൈനിൽ നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പേരും വിലാസവും വിഭവത്തിന്റെ ചിത്രവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കുക.. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN READERS' RECIPE
SHOW MORE
FROM ONMANORAMA