ADVERTISEMENT

ചെറുപയർ പരിപ്പ് നമ്മുടെ ആഹാരത്തിൽ ഉൾപ്പെടുത്തുന്നത് കൊണ്ടുള്ള ഗുണങ്ങൾ എന്തൊക്കെ എന്ന് നോക്കാം. വിറ്റാമിൻസ്,മിനറൽസ്, ഫൈബർ എന്നിവയാൽ സമ്പുഷ്ടമാണ് ആണ് ചെറുപയർ പരിപ്പ്. ധാരാളം ആൻറി ഓക്സിഡന്റ്‌സ് അടങ്ങിയ ചെറുപയർ പരിപ്പ് കഴിക്കുന്നത് ഹൃദ്രോഗം, ഡയബറ്റിസ് തുടങ്ങിയ അസുഖങ്ങൾ വരാനുള്ള സാധ്യത കുറയ്ക്കുന്നു. പൊട്ടാസ്യം,മഗ്നീഷ്യം, ഫൈബർ എന്നിവ അടങ്ങിയിട്ടുള്ളതിനാൽ രക്തസമ്മർദ്ദം കുറയ്ക്കുന്നതിനും ഇത് വളരെ സഹായകമാണ്.

ചെറുപയർ പരിപ്പ് കൊണ്ട് ഇതുപോലൊരു ഒരു മധുര പലഹാരം തയ്യാറാക്കി നോക്കൂ. പതിവ് ഹൽവകളിൽ നിന്നും വ്യത്യസ്തമായി ചെറുപയർ പരിപ്പ് കൊണ്ട് ഒരു ഹൽവ.

ചേരുവകൾ

  • ചെറുപയർ പരിപ്പ്-1 കപ്പ്
  • നെയ്യ് -1 കപ്പ്
  • റവ- 1 ടേബിൾസ്പൂൺ
  • കടലപ്പൊടി-1 ടേബിൾസ്പൂൺ
  • പഞ്ചസാര-1 കപ്പ് 
  • വെള്ളം- 1 കപ്പ് 
  • ഏലയ്ക്കാപ്പൊടി -1/2 ടീസ്പൂൺ 
  • കുങ്കുമപ്പൂ ചേർത്ത വെള്ളം-1 ടേബിൾസ്പൂൺ
  • ഡ്രൈഫ്രൂട്സ് - ആവശ്യത്തിന്

തയാറാക്കുന്ന വിധം

  • നന്നായി കഴുകി വൃത്തിയാക്കിയ ചെറുപയർ പരിപ്പ് മൂന്ന് മുതൽ നാല് മണിക്കൂർ വരെ കുതിരാൻ വയ്ക്കുക. പിന്നീട് ഒട്ടും വെള്ളം ചേർക്കാതെ നന്നായി അരച്ച് പേസ്റ്റ് രൂപത്തിലാക്കുക. ഇത് മാറ്റി വയ്ക്കുക.
  • ഇനി ഒരു പാനിൽ ഒരു കപ്പ് വെള്ളവും ഒരു കപ്പ് ഷുഗറും ചേർത്ത് പഞ്ചസാരപ്പാനി തയാറാക്കുക പഞ്ചസാര നന്നായി അലിഞ്ഞതിനുശേഷം അതിൽ കുങ്കുമപ്പൂ ചേർത്ത വെള്ളവും ഏലക്കാപ്പൊടിയും ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ചശേഷം മാറ്റിവയ്ക്കുക.
  • ഇനി മറ്റൊരു പാനിൽ നെയ്യ് ചൂടാക്കി അതിൽ റവയും കടലപ്പൊടിയും ചേർത്ത് കട്ടകെട്ടാതെ ഇളക്കി യോജിപ്പിക്കുക.ശേഷം അരച്ചുവച്ച പേസ്റ്റും ചേർത്ത് നന്നായി മിക്സ് ചെയ്യുക.പിന്നീട് നല്ലപോലെ ഇളക്കി ഒരു 20-25 മിനിറ്റ് ആകുമ്പോഴേക്കും നെയ്യ് വിട്ടു വരുന്നതായി കാണാം. ചെറിയ ബ്രൗൺ നിറം ആകുമ്പോൾ നമ്മൾ നേരത്തെ തയാറാക്കിയ പഞ്ചസാര പാനി ചേർത്ത് നന്നായി മിക്സ് ചെയ്യുക.
  • ഇഷ്ടമുള്ള ഡ്രൈഫ്രൂട്സ് വിതറി അലങ്കരിക്കാവുന്നതാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com