ADVERTISEMENT

മലയാളികൾക്ക് എന്നും പ്രിയപ്പെട്ടെ രുചികളിൽ ഒന്നാണ് ചിക്കൻ, വറുത്തരച്ചും തേങ്ങാപ്പാലു ചേർത്ത് സ്റ്റ്യൂവാക്കിയും പൊരിച്ചെടുത്തും എങ്ങനെ വേണമെങ്കിലും കഴിക്കാം. ദാ നല്ല ക്രീമി ടേസ്റ്റിലൊരു ചിക്കൻ റെസിപ്പി.

ചേരുവകൾ

  • എല്ലില്ലാത്ത ചിക്കൻ -  250 ഗ്രാം
  • വെണ്ണ - 2  ടേബിൾ സ്പൂൺ
  • കുക്കിങ് ക്രീം - കാൽ കപ്പ്
  • ഗ്രേറ്റ് ചെയ്ത ചീസ് - 1  ടേബിൾ സ്പൂൺ
  • ചെറുതായി അരിഞ്ഞ ഇഞ്ചി - 1 ടേബിൾ സ്പൂൺ
  • ചെറുതായി അരിഞ്ഞ വെളുത്തുള്ളി - 1 ടേബിൾസ്പൂൺ
  • ചതുരക്കഷണങ്ങളാക്കിയ ഉള്ളി  - ഒരെണ്ണം ചെറുത്
  • ചതുരക്കഷണങ്ങളാക്കിയ കാപ്സിക്കം  - ഒരെണ്ണം ചെറുത്
  • ചെറുതായി കട്ട് ചെയ്ത് ഉള്ളിതണ്ട്  - 2 ടേബിൾസ്പൂൺ
  • ചെറുതായി കട്ട് ചെയ്ത ഉള്ളിതണ്ടിന്റെ  വെള്ളഭാഗം -  1 ടേബിൾ സ്പൂൺ
  • കുരുമുളകുപൊടി   - 1 ടീസ്പൂൺ
  • തൈം  അല്ലെങ്കിൽ ഒറിഗാനോ - 1/4 ടീസ്പൂൺ
  • ഉപ്പ് – ആവശ്യത്തിന്

 തയാറാക്കുന്ന വിധം

1.  ചിക്കൻ ചെറിയ കഷണങ്ങളായി മുറിച്ചെടുക്കാം. നന്നായി കഴുകിയതിനുശേഷം അതിലേക്ക് അര ടീസ്പൂൺ കുരുമുളകുപൊടിയും അര ടീസ്പൂൺ ഉപ്പും ഒരു ടീസ്പൂൺ നാരങ്ങാനീരും അല്ലെങ്കിൽ വിനെഗറും ചേർത്ത് നന്നായി മിക്സ് ചെയ്യാം. എന്നിട്ട് ഒരു 30 മിനിറ്റ് മാരിനേറ്റ് ചെയ്തു വെക്കാം.

2.  പാൻ ചൂടാക്കി അതിലേക്ക് ഒരു ടേബിൾ സ്പൂൺ വെണ്ണ ഇട്ട് ഉരുക്കി എടുക്കുക. അതിനുശേഷം മാരിനേറ്റ് ചെയ്തു വെച്ചിരിക്കുന്ന ചിക്കൻ ഇട്ടു കൊടുത്തു ഇളം ബ്രൗൺ കളറാകുന്നതുവരെ വഴറ്റിയെടുക്കുക.

3. ചിക്കൻ കുക്ക് ആയി കഴിഞ്ഞാൽ അത് പാനിന്റെ അരികിലേക്ക് മാറ്റുക  എന്നിട്ട് അതേ പാനിൽ തന്നെ ഒരു ടേബിൾസ്പൂൺ വെണ്ണയും കൂടി ചേർത്തുകൊടുക്കാം. വെണ്ണ ഒന്ന് ചൂടാക്കിയശേഷം അരിഞ്ഞു വച്ചിരിക്കുന്ന ഇഞ്ചിയും വെളുത്തുള്ളിയും ചേർത്തു കൊടുത്തു ഒന്നോ രണ്ടോ മിനിറ്റ് വാഴറ്റാം.

4. അതിനുശേഷം അരിഞ്ഞുവെച്ചിരിക്കുന്ന ഉള്ളി തണ്ടിന്റെ വെളുത്ത ഭാഗം ചേർത്ത് കൊടുത്തു ഒരു മിനിറ്റ് വഴറ്റാം. 

5. അടുത്തതായി കട്ട് ചെയ്തു വെച്ചിരിക്കുന്ന ഉള്ളി ചേർത്ത് കൊടുത്തു കളർ മാറുന്നതുവരെ കുക്ക് ചെയ്യാം. അതിനുശേഷം കാപ്സിക്കം ചേർത്ത് കൊടുക്കാം അതും  ഒന്നോ രണ്ടോ മിനിറ്റ് കുക്ക് ചെയ്യാം.

6. ഇതിലേക്ക് അര ടീസ്പൂൺ ഉപ്പും അര ടീസ്പൂൺ കുരുമുളകുപൊടിയും ചേർത്ത് മിക്സ് ചെയ്യാം.( മസാലയുടെ അളവിൽ നിങ്ങളുടെ ഇഷ്ടത്തിന് അനുസരിച്ച് മാറ്റം വരുത്താം).അടുത്തതായി ഒറിഗാനോയും അരിഞ്ഞു വച്ചിരിക്കുന്ന ചീസും അതിന്റെ കൂടെ കുക്കിംഗ് ക്രീമും ചേർത്തു കൊടുത്തു ഒന്നോ രണ്ടോ മിനിട്ട് കുക്ക് ചെയ്യാം.

7. ഇതിലേക്ക് അരിഞ്ഞു വച്ചിരിക്കുന്ന ഉള്ളിത്തണ്ട് ചേർത്ത് കൊടുത്തു എല്ലാം കൂടി ഒന്ന് യോജിപ്പിക്കാം അതിനുശേഷം തീ ഓഫ് ചെയ്യാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com