ADVERTISEMENT

തിരക്കുപിടിച്ച ജീവിത സാഹചര്യങ്ങളിൽ എളുപ്പത്തിൽ ഉണ്ടാക്കാനും കഴിക്കാനും പറ്റുന്ന ബ്രേക്ക്ഫ്സാറ്റആണ് എല്ലാവർക്കും താൽപര്യം .അങ്ങനെ എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്നതും ആരോഗ്യകരവുമായ ഒരു പാൻകേക്ക് 

ചേരുവകൾ 

  • മുഴുവനോടെയുള്ള ഓട്സ് - 1 കപ്പ്
  • നട്സ് - 1/ 2 കപ്പ് 
  • ഡ്രൈ ഫ്രൂട്ട്സ് - 1/ 2 കപ്പ് 
  • സീഡ്സ് - 1/ 2 കപ്പ് 
  • പാൽ - 1 ഗ്ലാസ് 
  • നേന്ത്ര പഴം -ഒരു പകുതി
  • ശർക്കര പൊടിച്ചത് -1/ 4 കപ്പ്

തയാറാക്കുന്ന വിധം 

  • ചുവടു കട്ടിയുള്ള പാൻ അടുപ്പിൽ വെച്ച് ഒരു ഇടത്തരം തീയിൽ ഓട്സ് പച്ചമണം മാറുന്നതുവരെ  വറുത്തെടുക്കുക .
  • അതിനു ശേഷം നട്ട്സ് ചെറുതായി വറുത്തെടുക്കുക.
  • ഏതു നട്ട്സ് വേണമെങ്കിലും എടുക്കാവുന്നതാണ്. സീഡ്സ് അതുപോലെ തന്നെ വറുത്തെടുക്കുക. മത്തക്കുരുവും എള്ളുമാണ് എടുത്തത്.
  • ഇനി ഒരു വലിയ പാത്രം എടുത്തു ഇത് എല്ലാം കൂടി മിക്സ് ചെയുക.
  • ഡ്രൈ ഫ്രൂട്ട്സ് കൂടി ചേർത്ത് യോജിപ്പിക്കുക.
  • ഇനി ഒരു വായു കിടക്കാത്ത പാത്രത്തിൽ അടച്ചു വെക്കാം.
  • മുസ്‌ലീ തയ്യാർ.ഇത് കുറച്ചു നാൾ സൂക്ഷിച്ചു വെക്കാം

പാൻകേക്ക് തയാറാക്കുന്ന വിധം

  • ആദ്യം 1/ 2 കപ്പ് മുസ്‌ലീ മിക്‌സിയുടെ ചെറിയ ജാറിൽ പൊടിച്ചു മാറ്റി വെക്കുക.
  • ഇനി പഴവും പാലും മിക്സിയുടെ ചെറിയ ജാറിൽ അടിച്ചെടുക്കുക.
  • പാല് കുറച്ചു കുറച്ചു ചേർത്ത് വേണം അടിച്ചെടുക്കാൻ.
  • പൊടിച്ചു വെച്ചിരിക്കുന്ന മുസ്‌ലീയിലേക്കു ശർക്കര പൊടി ചേർത്ത് യോജിപ്പിക്കുക.
  • അതിലേക്കു പഴവും പാലും ചേർത്ത മിശ്രിതം ചേർത്ത് കൊടുത്തു യോജിപ്പിക്കുക 
  • ഇനി പാൻ അടുപ്പിൽ വെച്ച് ചൂടാകുമ്പോൾ വെണ്ണ ചേർത്ത് കൊടുക്കുക.
  • അതിലേക്കു ഓരോ തവി പാൻകേക്ക് മിശ്രിതം ചേർത്ത് കൊടുക്കുക.
  • ഇനി അടച്ചു വെച്ച് 5 മിനിറ്റ് ഇടത്തരം തീയിൽ വേവിക്കുക.
  • നന്നായി 2 വശവും ആയി കഴിയുമ്പോൾ പാനിൽ നിന്നും മാറ്റാം.
  • ചൂടോടെ കഴിക്കാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com