ADVERTISEMENT

മുളക്ചമ്മന്തി തയാറാക്കാൻ എല്ലാവർക്കും അറിയാം. എന്നാൽ ഇത് ഒരു സ്പെഷൽ മുളക് ചമ്മന്തിയാണ്. പണ്ട് കാലത്തു നാട്ടിൻ പുറങ്ങളിൽ വയറ്റാട്ടിമാർ പ്രസവിച്ചു കിടക്കുന്ന സ്ത്രീകൾക്ക് തയാറാക്കി കൊടുത്തിരുന്ന ഒരു സ്പെഷ്യൽ മരുന്ന് ചമ്മന്തി. വയറുകുറയ്ക്കാനും  മുറിവ് ഉണങ്ങാനും കൊടുത്തിരുന്നൊരു മരുന്നു ചമ്മന്തി.

ചേരുവകൾ 

  • കുടമ്പുളി – 2 നന്നായികഴുകി ചെറുതായി കീറി എടുക്കുക
  • വറ്റൽമുളക് – 10 
  • ചെറിയഉള്ളി - 15
  • അയമോദകം – 1/4  ടീസ്പൂൺ 
  • കുരുമുളക് – 1 ടീസ്പൂൺ 
  • വെളുത്തുള്ളി – 3 അല്ലെങ്കിൽ 4 
  • ഇഞ്ചി – ചെറിയ കഷ്ണം
  • കറിവേപ്പില – ഒരു കതിർപ്പ് 
  • ഇന്ദുപ്പ് – ആവശ്യത്തിന് 
  • വെളിച്ചെണ്ണ – ആവശ്യത്തിന് 

തയാറാക്കുന്ന വിധം

പഴയരീതിയിൽ മുളകും ഉള്ളിയും ചുട്ട് എടുത്തിട്ട് ബാക്കി എല്ലാ ചേരുവകളും ചേർത്ത് ചതച്ചു വെളിച്ചെണ്ണയിൽ മൂപ്പിച്ചെടുക്കുകയാണ് ചെയ്യുന്നത്. അതിനുസാധിക്കാത്തവർ വളരെ കുറച്ചു വെളിച്ചെണ്ണയിൽ മുളകും ഉള്ളിയും മറ്റുള്ള ചേരുവകളും വാട്ടി എടുത്തു അരകല്ലിൽ അല്ലെങ്കിൽ മിക്സിയിൽ ചതച്ചെടുത്തു എണ്ണയിൽ ഒന്നുകൂടി മൂപ്പിച്ചെടുക്കുക. വളരെ ടേസ്റ്റി ആണ്. പ്രസവശേഷം ഉപയോഗിക്കുന്നവർക്ക് എരിവില്ലാത്ത മുളകും കുരുമുളിന്റെ അളവ് കൂട്ടിയും ഈ ചമ്മന്തി തയാറാക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com