ADVERTISEMENT

ഉഗ്രൻ സ്വാദുള്ള ഈ ചെമ്മീൻ ഫ്രൈ ഒരിക്കൽ കഴിച്ചാൽ വീണ്ടും വീണ്ടും കഴിക്കാൻ തോന്നും .

ചേരുവകൾ 

  • വൃത്തിയാക്കിയ ചെമ്മീൻ- അര കിലോഗ്രാം
  • ചെറിയ ഉള്ളി – 250 ഗ്രാം
  • പെരുംജീരകം – 1 ടേബിൾ സ്പൂൺ 
  • കാശ്മീരി മുളകുപൊടി – 1 1/2 ടേബിൾസ്പൂൺ 
  • മുളകുപൊടി – 1 ടേബിൾ സ്പൂൺ (എരിവിന് അനുസരിച്ചു ചേർക്കാം)
  • മഞ്ഞൾപ്പൊടി – 1 ടീസ്പൂൺ 
  • കറിവേപ്പില – 2 തണ്ട് 
  • ഉപ്പ് – ആവശ്യത്തിന് 
  • വെളിച്ചെണ്ണ – 3-4 ടേബിൾ സ്പൂൺ 

തയാറാക്കുന്ന വിധം

ചെറിയ ഉള്ളിയും ചെമ്മീനും പെരും ജീരകവും കറിവേപ്പിലയും അമ്മി കല്ലിൽ അല്ലെങ്കിൽ മിക്‌സിയിൽ ഇട്ട് ഒന്നു നന്നായി ചതച്ച് എടുക്കുക. കൂടുതൽ അരഞ്ഞു പോകരുത്. അതിലേക്ക് മുളക് പൊടി, മഞ്ഞൾപ്പൊടി, ഉപ്പ് ഇവ ചേർത്ത് നന്നായി കൈ കൊണ്ട്  മിക്‌സ് ചെയ്തു 1 മണിക്കൂർ വയ്ക്കുക. പിന്നീട് ഒരു ഫ്രൈ പാനിൽ വെളിച്ചെണ്ണ ഒഴിച്ചു ചൂടാക്കി കറി വേപ്പില ഇട്ട് മസാല പുരട്ടി വെച്ച ചെമ്മീൻ കൂട്ട് ഇട്ട് നന്നായി പൊരിച്ചെടുക്കുക. ചൂട് ചോറിന്റെ കൂടെ വിളമ്പാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com