കുട്ടികൾക്ക് ഇങ്ങനെയൊരു ഷേക്ക് കൊടുത്തു നോക്കൂ...ഒറ്റവലിക്ക് അകത്താക്കും!

Ragi Shake Recipe
SHARE

അവധിക്കാലത്ത് അടിച്ചുപൊളിച്ചു നടക്കുന്ന കൊച്ചു കൂട്ടുകാർക്ക്  വേണ്ടിയുള്ള ഒരു റെസിപ്പി ആണ് റാഗി ഷേക്ക്‌. പാലു കുടിക്കാൻ മടിയുള്ളവരും ഒറ്റവലിക്ക് അകത്താക്കുന്ന പോഷകഗുണം നിറഞ്ഞ റാഗി ഷേക്ക്.

ചേരുവകൾ 

  • പഞ്ഞപ്പുൽ പൊടി അല്ലെങ്കിൽ റാഗി പൗഡർ- 2 ടേബിൾസ്പൂൺ
  • വെള്ളം - 1 1/2 കപ്പ് 
  • ഈന്തപ്പഴം - 2 എണ്ണം 
  • ബദാം  - 2 എണ്ണം 
  • ഹോർലിക്സ് അല്ലെങ്കിൽ ബൂസ്റ്റ്‌ - 1 ടേബിൾസ്പൂൺ
  • പഞ്ചസാര - 3 ടീസ്പൂൺ
  • പാൽ  – 1 കപ്പ് ( കട്ടി ആയത് )

തയാറാക്കുന്ന വിധം 

  • രണ്ട് ടേബിൾസ്പൂൺ റാഗിപ്പൊടി ഒന്നര കപ്പ് വെള്ളം ഒഴിച്ച് നന്നായി യോജിപ്പിക്കുക. അതിനുശേഷം ചെറിയ തീയിൽ ഇട്ട് കുറുക്കിയെടുക്കുക. ഈ അളവ് 2 ഷേക്ക് ഉണ്ടാക്കാൻ ഉള്ളതാണ്.
  • ഒരു ഗ്ലാസ് ഷേക്ക് തയാറാക്കാൻ മിക്സിയിലേക്ക് രണ്ട് ഈന്തപ്പഴം, രണ്ട് ബദാം,  കുറുക്കി വച്ചിരിക്കുന്നതിൽ നിന്ന് മൂന്ന് ടേബിൾസ്പൂൺ കുറുക്ക്,  ഒരു ടേബിൾ സ്പൂൺ ബൂസ്റ്റ് അല്ലെങ്കിൽ ഹോർലിക്സ് എന്നിവ ചേർത്ത് മിക്സിയിൽ നന്നായിട്ട് ഒന്ന് അടിച്ചെടുക്കുക. അതിലേക്ക് മൂന്ന് ടീസ്പൂൺ പഞ്ചസാരയും ഒരു കപ്പ് തണുത്ത പാൽ( കാച്ചിയ പാല് ഫ്രീസറിൽ വെച്ച് കട്ടിയാക്കിയതാണ് ഒരു കപ്പ്). ഒരു ക്രീമി പരുവത്തിൽ രണ്ട് മിനിട്ട് അടിച്ചെടുക്കുക. ധാരാളം പോഷകഗുണങ്ങൾ ഉള്ള, അയൺ കണ്ടന്റ് ഉള്ള റാഗി ഷേക്ക് റെഡി.

മനോരമ ഓൺലൈനിൽ നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പേരും വിലാസവും വിഭവത്തിന്റെ ചിത്രവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കുക.. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN READERS' RECIPE
SHOW MORE
FROM ONMANORAMA