ADVERTISEMENT

മലയാളികൾ പൊതുവെ പൊള്ളിച്ച പപ്പടം കഴിക്കാറാണ് പതിവ്. പപ്പടം കൊണ്ടൊരു വ്യത്യസ്തമായ വിഭവം പരിചയപ്പെട്ടാലോ?

ചേരുവകൾ

  • പപ്പടം - 5 
  • ജീരകം - 1/2 ടേബിൾ സ്പൂൺ
  • വെളുത്തുള്ളി - 2 അല്ലി
  • മുളകുപൊടി - 2 ടേബിൾസ്പൂൺ
  • തേങ്ങ തിരുമ്മിയത് - 1/2 കപ്പ്
  • കടുക് - 1/2 ടേബിൾ സ്പൂൺ
  • വെളിച്ചെണ്ണ- 2 ടേബിൾ സ്പൂൺ
  • സവാള - 4 എണ്ണം
  • ഉപ്പ് - ആവശ്യത്തിന്
  • കറിവേപ്പില - 2 ഇതൾ
  • ഉഴുന്ന് പരിപ്പ് - 1 ടേബിൾ സ്പൂൺ

തയാറാക്കുന്ന വിധം

∙ ആദ്യം അഞ്ച് പപ്പടവും പൊള്ളിച്ചെടുക്കുക.

∙ തേങ്ങ, വെളുത്തുള്ളി, ജീരകം,മുളകുപൊടി എന്നിവ ചതച്ചെടുക്കുക.

∙ പാത്രം ചൂടാക്കി കടുക് പൊട്ടിക്കുക, ശേഷം ഉഴുന്ന് പരിപ്പ് അതിലേക്ക് ചേർക്കുക.

∙ ഉഴുന്ന് ബ്രൗൺ നിറം ആകാറാകുമ്പോൾ ഉള്ളിയും കറിവേപ്പിലയും ചേർത്ത് നന്നായി വഴറ്റുക.

∙ മസാലയും, പൊള്ളിച്ചുവെച്ച പപ്പടവും (പൊടിച്ച് )ചേർത്ത് നന്നായി ഇളക്കുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com