മത്തങ്ങ ഇഷ്ടമല്ലാത്തവരും ഇങ്ങനെ കൊടുത്താൽ വേണ്ടായെന്ന് പറയില്ല

pumpkin
SHARE

തനിനാടൻ പലഹാരമാണ് മത്തങ്ങ വിളയിച്ചത്. നാട്ടിൻപുറങ്ങളിലെ വീടുകളിൽ അമ്മമാർ തയാറാക്കി കുപ്പികളിൽ സൂക്ഷിച്ചിരുന്നൊരു പലഹാര രുചിയാണ്. പഴങ്ങൾ ശർക്കരപ്പാനിയിൽ വിളയിച്ചെടുക്കുന്ന രീതിയിലാണ് ഇത് തയാറാക്കുന്നതും. മത്തങ്ങ ഇഷ്ടമല്ലാത്തവരും കഴിക്കുമെന്ന കാര്യത്തിൽ സംശയം വേണ്ട.

  • മത്തങ്ങ ചെറിയ  കഷണങ്ങളാക്കിയത്  -  2 കപ്പ്
  • ശർക്കര  - 250 ഗ്രാം
  • അരി (പച്ചരി / മട്ടയരി ) –  1കപ്പ്
  • കിസ്മിസ് 
  • നെയ്യ് 

തയാറാക്കുന്ന വിധം

∙ അരി  വറുത്ത ശേഷം  തരുതരുപ്പായി പൊടിച്ചെടുക്കുക. 

∙ മത്തങ്ങ വൃത്തിയാക്കി തോട്  മാറ്റി 1 ഇഞ്ച്  കഷണങ്ങളാക്കി വയ്ക്കുക. 

∙ കുക്കറിൽ  വേകാൻ പാകത്തിന് വെള്ളം മാത്രം  ചേർത്ത്  4 വിസിൽ വരുന്നതുവരെ വേവിക്കുക. 

∙ തണുത്ത  ശേഷം  നന്നായി  ഉടച്ചു വെയ്ക്കുക 

∙ ശർക്കരപ്പാനി  തയാറാക്കി  വെയ്ക്കുക. 

∙ ശർക്കര  പാനി കുറേശെ  മത്തങ്ങയിൽ ചേർത്ത് വരട്ടി എടുക്കുക. 

∙ കട്ടിയായി  വരുമ്പോൾ  കുറേശെ  അരി പൊടിച്ചത്  ചേർത്ത്  ഇളക്കി വെയ്ക്കുക.

∙ നെയ്യിൽ  മൂപ്പിച്ച  കിസ്മിസ്  ചേർക്കുക.

മനോരമ ഓൺലൈനിൽ നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പേരും വിലാസവും വിഭവത്തിന്റെ ചിത്രവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കുക.. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN READERS' RECIPE
SHOW MORE
FROM ONMANORAMA