ഇഫ്താർ വിരുന്നിന് സിറിയൻ "ഖമ്മർ അൽ ദീനും" "നർഗിസി കബാബും"

Iftar Special Recipe
SHARE

ഉള്ളം തണുപ്പിക്കാൻ രുചികരമായൊരു ആപ്രിക്കോട്ട് പാനിയം തയാറാക്കിയാലോ? ഖമ്മർ അൽ ദീൻ എന്നാണ് ഈ പാനിയത്തിന്റെ പേര്. ഉണങ്ങിയ ആപ്രിക്കോട്ടാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. ഇതിനൊപ്പം ബോൺലെസ് ചിക്കൻ ചേർത്ത് തയാറാക്കുന്ന കബാബ് രുചിയും തയാറാക്കുന്നതെങ്ങനെയെന്നു നോക്കാം.

ചേരുവകൾ

 • വെള്ളം - 1 കപ്പ്‌ 
 • പഞ്ചസാര -1/2 കപ്പ്‌ 
 • ആപ്രിക്കോട്ട് - 10 എണ്ണം 

തയാറാക്കുന്ന വിധം

∙ആപ്രിക്കോട്ട് 3 മണിക്കൂർ വെള്ളത്തിൽ ഇട്ടു വയ്ക്കുക. 

∙ ഒരു കപ്പ്‌ വെള്ളം, പഞ്ചസാരയും ചേർത്ത് തിളപ്പിക്കുക. അതിലേക്കു ചെറുതായി അരിഞ്ഞ ആപ്രിക്കോട്ട് ചേർത്ത് നന്നായി വേവിക്കുക. 

∙വെന്തു കഴിഞ്ഞ് തണുപ്പിക്കാൻ വെക്കുക. തണുത്ത ശേഷം ആപ്രിക്കോട്ട് മാത്രം എടുത്ത് നന്നായി അരച്ചെടുക്കുക. ഇത് നേരത്തെ തിളപ്പിച്ച വെള്ളത്തിൽ ഇട്ട് നന്നായി ഇളക്കി യോജിപ്പിക്കുക. വീണ്ടും 3-4 മിനിറ്റ് തിളപ്പിച്ച ശേഷം അരിച്ചെടുക്കുക. 

ഇത് തണുപ്പിച്ചു കുടിക്കുക. 

Note: ഇതിലേക്ക് തണുത്ത ശേഷം ഓറഞ്ച് ജ്യൂസ്‌ ചേർക്കാവുന്നതാണ്. 

നർഗിസി കബാബ്

 • ചിക്കൻ ബോൺലെസ് - 350 ഗ്രാം 
 • വേവിച്ച ഉരുളക്കിഴങ്ങ് - 2 എണ്ണം 
 • ഉപ്പ് - 1 ടേബിൾ സ്പൂൺ 
 • ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് -1/4 ടീസ്പൂൺ 
 • പച്ചമുളക് - 2 എണ്ണം 
 • മല്ലിപ്പൊടി - 1/2 ടീ സ്പൂൺ 
 • മുളകുപൊടി - 1 ടീ സ്പൂൺ 
 • ഗരം മസാല - 1/4 ടീ സ്പൂൺ 
 • കുരുമുളക് പൊടി - 1 ടീ സ്പൂൺ 
 • ബ്രെഡ്‌ പൊടിച്ചത് - ആവശ്യത്തിന് 
 • മുട്ട - 3 എണ്ണം 
 • മല്ലിയില - ആവശ്യത്തിന്
 • എണ്ണ - 2 ടേബിൾ സ്പൂൺ 
 • എണ്ണ – ആവശ്യത്തിന്
 • അരിപ്പൊടി - 1 ടേബിൾ സ്പൂൺ

തയാറാക്കുന്ന വിധം

 • ചിക്കൻ ഉരുളക്കിഴങ്ങും ഉപ്പും ചേർത്ത് മിക്സിയിൽ നന്നായി അരച്ചെടുക്കുക. 
 • ചിക്കൻ വേവിച്ചും ചേർക്കാം. 
 • അരച്ചെടുത്ത ചിക്കനിലേക്കു ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, പച്ചമുളക്, മല്ലിപ്പൊടി, മുളകുപൊടി, ഗരം മസാല, കുരുമുളകു പൊടി, ബ്രഡ് പൊടിച്ചത്, എണ്ണ എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക. അതിലേക്ക് അരിപ്പൊടി ചേർക്കുക. ചിക്കൻ പേസ്റ്റ് കൈയ്യിൽ ഒട്ടുന്ന രീതിയിൽ ആവരുത്. ആവശ്യത്തിന് ബ്രഡ് പൊടി ചേർക്കുക. 
 • ഈ മിശ്രിതം ഒരു മണിക്കൂർ ഫ്രിജിൽ വയ്ക്കുക. 
 • അതിന് ശേഷം വലിയ ഉരുളകൾ എടുത്ത് കൈയിൽ എണ്ണ പുരട്ടിയ ശേഷം കൈയ്യിൽവച്ചു പരത്തുക. 
 • അതിന് നടുവിൽ വേവിച്ച മുട്ട വെച്ച് എല്ലാ ഭാഗവും ഇറച്ചി പേസ്റ്റ് കൊണ്ട് മൂടുക. 
 • ചൂടായ എണ്ണയിൽ വറത്തു കോരുക.  

മനോരമ ഓൺലൈനിൽ നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പേരും വിലാസവും വിഭവത്തിന്റെ ചിത്രവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കുക.. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN READERS' RECIPE
SHOW MORE
FROM ONMANORAMA