ADVERTISEMENT

ഏത്തപ്പഴം കൊണ്ട് തയാറാക്കാവുന്ന രുചികരമായ പലഹാരമാണ് പഴം നിറച്ചു പൊരിച്ചത്.  കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്ടപ്പെടുന്ന രുചിയാണിത്.

ചേരുവകൾ

പഴുത്ത നേന്ത്രപ്പഴം - 3

പഴത്തിനുള്ളിൽ നിറയ്ക്കാൻ

  • തേങ്ങ ചിരകിയത് - അര മുറി
  • പഞ്ചസാര - മൂന്ന് ടേബിൾ സ്പൂൺ
  • ഏലയ്ക്കാപ്പൊടി - അര സ്പൂൺ
  • അണ്ടിപ്പരിപ്പ് 
  • മുന്തിരി 
  • നെയ്യ് - ഒരു സ്പൂൺ

മുക്കിപ്പൊരിക്കാൻ

  • മൈദ മാവ് -ഒന്നര കപ്പ് 
  • മുട്ട -ഒന്ന് 
  • പഞ്ചസാര -2 ടേബിൾസ്പൂൺ 
  • ഉപ്പ് – ആവശ്യത്തിന് 
  • വെള്ളം  ഒരു കപ്പ്
  • മഞ്ഞൾപ്പൊടി - അര സ്പൂൺ

തയാറാക്കുന്ന വിധം

ഫില്ലിങ്ങിന്  വേണ്ടി  ഒരു പാനിൽ  ഒരു സ്പൂൺ നെയ്യൊഴിച്ച്  അണ്ടിപ്പരിപ്പും മുന്തിരിയും വറുത്തു കോരി മാറ്റി വയ്ക്കുക.  ഇതേ പാനിൽ തന്നെ നാളികേരവും പഞ്ചസാരയും ഏലയ്ക്കാപ്പൊടിയും ചേർത്ത് പഞ്ചസാര അലിയുന്നതു വരെ  മീഡിയം ഫ്ളേമില്‍  ഇളക്കിക്കൊടുക്കുക.  പഞ്ചസാര അലിഞ്ഞാൽ ഇതിലേക്ക് വറുത്ത അണ്ടിപ്പരിപ്പും മുന്തിരിയും ചേർത്ത് മിക്സ് ആക്കി  സ്റ്റൗവിൽ നിന്നും മാറ്റി വയ്ക്കാം.

മാവ് തയാറാക്കാം

ചൂടുവെള്ളത്തിൽ പഞ്ചസാരയും ഉപ്പും ചേർത്ത് നന്നായി കലക്കുക. ഇതിലേക്ക് മൈദ കുറേശ്ശെയായി ചേർക്കുക. ഒരു മുട്ടയും മഞ്ഞൾപ്പൊടിയും ചേർത്ത്  നന്നായി കട്ടയില്ലാതെ കലക്കി വയ്ക്കുക.

പഴം മൂന്നു വശവും കത്തികൊണ്ട്  വരഞ്ഞതിനു ശേഷം  തയാറാക്കിവച്ചിരിക്കുന്ന നാളികേരം ഇതിൽ  നിറയ്ക്കുക. അതിനു ശേഷം തൊലി കളഞ്ഞ പഴം  മൈദ മാവിൽ മുക്കി, ചൂടായ എണ്ണയിൽ രണ്ടു വശവും  ഗോൾഡൻ ബ്രൗൺ ആകുന്നതുവരെ പൊരിച്ച് കോരിയെടുക്കുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com