ADVERTISEMENT

മസാലപൊടികളുടെ അകമ്പടി ഇല്ലാതെ വളരെ എളുപ്പത്തിൽ ഉണ്ടാകാൻ പറ്റുന്ന ടേസ്റ്റി ആയിട്ടുള്ളൊരു ചെമ്മീൻ ചോറ് തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.

ചേരുവകൾ

  • ചെമ്മീൻ വൃത്തിയാക്കിയത് - 250 ഗ്രാം 
  • കുതിർത്ത ബസ്മതി അരി - ഒന്നര ഗ്ലാസ്  
  • ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - 1 ടേബിൾസ്പൂൺ 
  • തൈര് - കാൽകപ്പ് 
  • കുരുമുളകു പൊടി - 2 ടീസ്പൂൺ
  • പട്ട - ഒരു ചെറിയ കഷ്ണം 
  • ഗ്രാമ്പു - 2 എണ്ണം 
  • ഏലയ്ക്ക - 2 എണ്ണം
  • വഴനയില - 1 
  • തക്കോലം - 1 
  • സവാള - 1 കപ്പ് 
  • കാരറ്റ് - 1 എണ്ണം 
  • പച്ചമുളക് - 3 എണ്ണം 
  • ഗരം മസാല - അര ടീസ്പൂൺ
  • ചൂട് വെള്ളം - 2 ഗ്ലാസ്
  • നെയ്യ് - 2 ടീസ്പൂൺ 
  • ഉപ്പ് - ആവശ്യത്തിന് 
  • മല്ലിയില - ആവശ്യത്തിന് 

തയാറാക്കുന്ന വിധം :

∙ ചെമ്മീനിലേക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, തൈര്, കുരുമുളക്പൊടി, ഉപ്പ് എന്നിവ ചേർത്ത് അര മണിക്കൂർ മാരിനേറ്റ് ചെയ്‌ത് വയ്ക്കണം.

∙ചുവട് കട്ടിയുള്ള പാത്രത്തിലേക്ക് നെയ്യൊഴിച്ച് പട്ട, ഗ്രാമ്പു, ഏലയ്ക്ക, വഴനയില, തക്കോലം എന്നിവ ചേർത്തു മൂപ്പിക്കുക, അതിലേക്ക് സവാള അരിഞ്ഞത് ചേർത്തു വഴറ്റിയെടുക്കുക, 

∙ സവാളയുടെ നിറമൊന്നു മാറിയാൽ മാരിനേറ്റ് ചെയ്ത ചെമ്മീൻ ചേർത്തു 2 മിനിറ്റ് അടച്ചു വെച്ചു വേവിക്കുക, രണ്ടു മിനിറ്റിനു ശേഷം കുതിർത്ത അരി ചേർത്തൊന്നു വഴറ്റി കൊടുക്കുക പച്ചമുളകും  കാരറ്റും ചേർത്തു കൊടുക്കുക. 

∙ ഇതിലേക്കു ചൂടുവെള്ളം ഒഴിച്ചു കൊടുത്തു തിളവരുമ്പോൾ ഉപ്പ് ,കുരുമുളക്പൊടി, ഗരം മസാല എന്നിവ ചേർത്തിളക്കി 15 മിനിറ്റ് കുറഞ്ഞ തീയിൽ അടച്ചുവെച്ചു വേവിച്ചെടുക്കുക. ചോറ് റെഡി ആയാൽ മല്ലിയില ചേർത്തു ചൂടോടെ വിളമ്പാം . ടേസ്റ്റി ചെമ്മീൻ റൈസ് റെഡി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com