തരിക്കഞ്ഞിയുടെ രുചിയിൽ നോമ്പുതുറക്കാം

rava-kachiyathu
SHARE

നോമ്പുതുറക്കാൻ രുചികരവും ആരോഗ്യകരവുമായ റവ കാച്ചിയത്. തരിക്കഞ്ഞിയെന്നും പറയാറുണ്ട്. നോമ്പുതുറന്നു കഴിഞ്ഞ് കഴിക്കാൻ പറ്റിയ രുചിയുള്ള വിഭവമാണിത്.

ചേരുവകൾ

  • പാൽ – ഒരു ലിറ്റർ 
  • റവ – 5 ടേബിൾ സ്പൂൺ  ( 1 ടേബിൾ സ്പൂൺ = 3 ടീസ്പൂൺ)
  • പഞ്ചസാര – 5 ടേബിൾസ്പൂൺ
  • ഏലയ്ക്കപ്പൊടി – കാൽ ടീസ്പൂൺ
  • ചെറിയ ഉള്ളി അരിഞ്ഞത് – 6
  • അണ്ടിപ്പരിപ്പ്   – ഒരുപിടി
  • മുന്തിരി – ഒരു പിടി
  • നെയ്യ് - 2 ടീസ്പൂൺ

തയാറാക്കുന്ന വിധം

ഒരു സോസ്പാനിൽ  രണ്ട് ടീസ്പൂൺ നെയ്യൊഴിച്ച്  ചെറിയ ഉള്ളി  അരിഞ്ഞത് ഇടുക. പകുതി ഫ്രൈ ആയി വരുന്ന സമയത്ത്  അണ്ടിപ്പരിപ്പും മുന്തിരിയും ഇട്ട് വറുത്ത് കോരി മാറ്റിവയ്ക്കുക. ഇതേ പാനിൽ തന്നെ  ഒരു ലിറ്റർ പാൽ ഒഴിച്ച് ഇതിലേക്ക് പഞ്ചസാരയും റവയും  ഏലയ്ക്ക പൊടിയും ചേർത്ത് മീഡിയം  തീയിൽ കുറുക്കിയെടുക്കുക. പാല് നല്ലതുപോലെ തിളച്ചു പൊന്തിയാൽ തീ ഓഫ് ചെയ്ത്  അവസാനം ഒരു നുള്ള് ഉപ്പു ചേർക്കുക.  വറുത്തു വെച്ച ചെറിയ ഉള്ളിയും അണ്ടിപ്പരിപ്പും മുന്തിരിയും ചേർത്ത് വിളംമ്പാം. 

മനോരമ ഓൺലൈനിൽ നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പേരും വിലാസവും വിഭവത്തിന്റെ ചിത്രവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കുക.. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN READERS' RECIPE
SHOW MORE
FROM ONMANORAMA