ADVERTISEMENT

കുറഞ്ഞ ചേരുവ കൊണ്ട് ഒരു മുട്ട മക്രോണി പാസ്ത ഉണ്ടാക്കിയാലോ? വളരെ സ്വാദിഷ്ടവും എളുപ്പവുമാണ് ഈ വിഭവം തയാറാക്കാൻ. പ്രത്യേകിച്ച് കുട്ടികൾക്ക് ഇഷ്ടപ്പെടുന്നൊരു രുചിയാണിത്.

ചേരുവകൾ

  • മക്രോണി പാസ്ത - 250 ഗ്രാം
  • ചിക്കൻ മസാല - 3 ടീസ്പൂൺ
  • മുട്ട - 1
  • സവാള
  • ഉപ്പ് - ആവശ്യത്തിന്
  • വെളിച്ചെണ്ണ

തയാറാക്കുന്ന വിധം

∙ ഒരു പാത്രത്തിൽ വെള്ളം തിളയ്ക്കാൻ വയ്ക്കുക.

∙ തിളയ്ക്കുമ്പോൾ കഴുകി വച്ച പാസ്ത ഇതിലേക്ക് ഇടുക.

∙ 2 മിനിറ്റിനു ശേഷം ചിക്കൻ മസാല, സവാള ചെറുതായി അരിഞ്ഞത്, ഉപ്പ് എന്നിവ ചേർത്ത്  10 മിനിറ്റ് അടച്ചു വയ്ക്കുക.

∙ 10 മിനിറ്റ് കഴിയുമ്പോൾ പാസ്ത നന്നായി വെന്തോ എന്ന് നോക്കുക. അതിലെ വെള്ളം നന്നായി പറ്റിക്കുക.

∙ വെള്ളം നന്നായി പോയതിനു ശേഷം നടുഭാഗം ഒന്ന് മാറ്റി കൊടുത്തിട്ട് കുറച്ച് വെളിച്ചെണ്ണ ഒഴിക്കുക.

∙ ഒന്നോ രണ്ടോ മുട്ട അതിൽ പൊട്ടിച്ചൊടിക്കുക. നന്നായിട്ട് ഇളക്കുക

∙ ശേഷം സ്വാദിഷ്ടമായ മുട്ട മക്രോണി പാസ്ത പ്ലേറ്റിലേക്ക് മാറ്റാവുന്നതാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com