ഗ്രീൻ ചിക്കൻ കഴിക്കാതെ എന്ത് ഗോവൻ ട്രിപ്പ്!

1133532096
SHARE

ഗോവയിൽ പോയിട്ടുള്ളവർ മറക്കില്ലാത്തൊരു ചിക്കൻ രുചിയാണ് ചിക്കൻ കാഫ്റേൽ അല്ലെങ്കിൽ ഗ്രീൻ ചിക്കൻ. ആഫ്രിക്കയിലെ പോർച്ച്ഗീസ് കോളനികളിലാണ് ഈ രുചി ആദ്യമായി പരീക്ഷിച്ചതെന്നു കരുതപ്പെടുന്നു. പോർച്ച്ഗീസുകാരിൽ നിന്നാണ് ഈ രുചി ഗോവയ്ക്ക് സ്വന്തമായത്.

ചേരുവകൾ

ചിക്കൻ – 750 ഗ്രാം

കാഫ്റേൽ മസാല തയാറാക്കാൻ

 • പച്ചമുളക് – 15 എണ്ണം.
 • മല്ലിയിലയും പുതിന ഇലയും – ആവശ്യത്തിന്
 • ഇഞ്ചി – ചെറിയ കഷ്ണം
 • വെളുത്തുള്ളി –12 അല്ലി
 • കുരുമുളക് – 20 എണ്ണം
 • പട്ട  – ചെറിയ 4 കഷ്ണം
 • പെരും ജീരകം –1 ടീ സ്പൂൺ
 • ഉപ്പ് – ആവശ്യത്തിന്
 • മഞ്ഞൾപ്പൊടി –
 • ഗ്രാമ്പു – 4 എണ്ണം
 • തൈര് – 2 സ്പൂൺ

തയാറാക്കുന്ന വിധം

 • കോഴി ഒഴികെയുള്ള ചേരുവകൾ മിക്സിയിൽ അരച്ചെടുക്കുക.
 • കോഴി കഷ്ണത്തിൽ ഈ അരപ്പ് ചേർത്ത് യോജിപ്പിച്ച് 2 മണിക്കൂർ വെയ്ക്കുക.
 • ഒരു പാത്രം ചൂടായാൽ അതിലേക്ക് മസാല പുരട്ടി വെച്ച ചിക്കനും രണ്ടു ടേബിൾ സ്പൂൺ ഓയിലും അര കപ്പ് ചൂടുവെള്ളം ചേർത്ത് മൂടി വെയ്ക്കുക. വെന്ത് കുറുകി വന്നാൽ തീ ഓഫ് ചെയ്തു വിളമ്പാം.

മനോരമ ഓൺലൈനിൽ നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പേരും വിലാസവും വിഭവത്തിന്റെ ചിത്രവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കുക.. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN READERS' RECIPE
SHOW MORE
FROM ONMANORAMA