ADVERTISEMENT

ശരീരത്തിന് ആവശ്യം വേണ്ട എല്ലാ പോഷകങ്ങളും അടങ്ങിയിട്ടുള്ള ഒരു പ്രഭാതഭക്ഷണം. വ്യത്യസ്തമായ ഈ ബ്രേക്‌ഫാസ്റ്റ് റെസിപ്പി ട്രൈ ചെയ്തു നോക്കൂ.

ചേരുവകൾ

  • ബ്രൊക്കോളി     - 1 കപ്പ്‌ (100 ഗ്രാം)
  • വയലറ്റ് കളറിലുള്ള കേബേജ്  - 1/2 കപ്പ്‌ 
  • മുട്ട    - രണ്ടെണ്ണം
  • വെണ്ണ - 2 ടേബിൾ സ്പൂൺ
  • കുരുമുളകുപൊടി - 3/4 ടീസ്പൂൺ 
  • ഗ്രേറ്റ് ചെയ്ത ചീസ് - 1 ടീസ്പൂൺ (നിർബന്ധമില്ല) 
  • ഒറിഗാനോ - 1/2 ടീസ്പൂൺ (നിർബന്ധമില്ല) 
  • ഉപ്പ്    - ആവശ്യത്തിന് 

തയാറാക്കുന്ന വിധം

  • ആദ്യം തന്നെ ഒരു പാൻ ചൂടാക്കി അതിലേക്ക് ഒരു ടേബിൾ സ്പൂൺ വെണ്ണ ഇട്ട് ഉരുക്കി എടുക്കുക.
  • ഇതിലേക്ക് രണ്ടു മുട്ട പൊട്ടിച്ചു ചേർക്കുക. ഇതിലേക്ക് കാൽ ടീസ്പൂൺ ഉപ്പും കാൽ ടീസ്പൂൺ മുളകുപൊടിയും കാൽ ടീസ്പൂൺ ഒറിഗാനോയും 1 ടീസ്പൂൺ  ഗ്രേറ്റ് ചെയ്ത ചീസും കൂടി  ചേർത്ത് ഒന്നോ രണ്ടോ മിനിറ്റ് മീഡിയം തീയിൽ കുക്ക് ചെയ്യുക . അതിനുശേഷം ഇത് വേറൊരു പ്ലേറ്റിലേക്ക് മാറ്റാം.
  • അതേ പാനിൽ തന്നെ ഒരു ടേബിൾ സ്പൂൺ വെണ്ണ കൂടി ചൂടാക്കുക. വെണ്ണ ഉരുകി കഴിഞ്ഞാൽ അതിലേക്ക് ചെറുതായി അരിഞ്ഞുവെച്ചിരിക്കുന്ന ബ്രോക്കോളി ചേർത്തുകൊടുക്കാം എന്നിട്ട് ഒരു മീഡിയം തീയിൽ രണ്ടോ മൂന്നോ മിനിട്ട് നല്ല ഗ്രീൻ കളർ ആവുന്നത് വരെ വഴറ്റി എടുക്കാം.
  • അതിനുശേഷം അരിഞ്ഞു വച്ചിരിക്കുന്ന കാബേജും   ചേർത്ത് കൊടുത്തു രണ്ടോ മൂന്നോ മിനിറ്റ് വഴറ്റിയെടുക്കുക.
  • ഇതിലേക്ക് അര ടീസ്പൂൺ കുരുമുളകുപൊടി അര ടീസ്പൂൺ ഉപ്പ് , കാൽ ടീസ്പൂൺ ഒറിഗാനോ എന്നിവ ചേർത്ത് ഒരു മിനിറ്റ് കൂടി വേവിക്കുക. അതിനുശേഷം തീ ഓഫ് ചെയ്യാം എന്നിട്ട്  ഈ പച്ചക്കറികളും കൂടി അതേ പ്ലേറ്റിലേക്ക് മാറ്റാം. 
  • വളരെ പോഷക ഗുണങ്ങൾ നിറഞ്ഞ ഒരു ഭക്ഷണമാണിത്. കൂടാതെ ഊർജ്ജത്തിന്റെ നല്ലൊരു ഉറവിടവും കൂടിയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com