ADVERTISEMENT

തക്കാളി ചോറിനൊപ്പം ഗ്രിൽ ചെയ്തെടുത്ത സാൽമൺ കഴിച്ചിട്ടുണ്ടോ? രുചികരവും വ്യത്യസ്തവുമായൊരു രുചിക്കൂട്ട് പരിചയപ്പെടാം.

ടൊമാറ്റോ റൈസ് ചേരുവകൾ 

  • ഉപ്പിട്ട് വേവിച്ച ബസ്മതി അരിയുടെ ചോറ് –( രണ്ടു കപ്പ്) 
  • പഴുത്ത വലിയ തക്കാളി – (ഒന്ന്) 
  • നാരങ്ങാ നീര് – (ഒരു ടീസ്പൂൺ) 
  • ചെറിയ ജീരകം – (അര ടീസ്പൂൺ) 
  • സൺഫ്ളവർ ഓയിൽ – ( ഒരു ടേബിൾ സ്പൂൺ)

തയാറാക്കുന്ന വിധം

ഒരു ഫ്രൈ പാനിൽ എണ്ണ ഒഴിച്ച് ജീരകം മൂപ്പിക്കുക. അതിനുശേഷം ചെറുതായി അരിഞ്ഞ തക്കാളി എണ്ണ തെളിയുന്നതുവരെ വഴറ്റിയെടുക്കുക . അതിലേയ്ക്ക്  ഒരു ടീസ്പൂൺ നാരങ്ങാ നീരും വേവിച്ച ചോറും ചേർത്ത് നന്നായി യോജിപ്പിക്കുക. ചോറ് റെഡി.  

ഗ്രിൽഡ് സാൽമൺ വിത്ത് ക്രീം സോസ് 

ചേരുവകൾ 

  • മുള്ളു കളഞ്ഞു വൃത്തിയാക്കിയ സാൽമൺ മൽസ്യം – രണ്ടു കഷ്ണം.
  • വെളുത്തുള്ളിയല്ലി – നാല് 
  • നാരങ്ങാ നീര്  – മൂന്നു ടീസ്പൂൺ
  • കുരുമുളകുപൊടി – മുക്കാൽ ടീസ്പൂൺ
  • ഉപ്പ് – പാകത്തിന് 
  • സൺഫ്ലവർ ഓയിൽ – ഗ്രിൽ ചെയ്യാൻ രണ്ടു ടീസ്പൂൺ
  • ഒലിവ് ഓയിൽ–  രണ്ടു ടീസ്പൂൺ

ക്രീം സോസ് ചേരുവകൾ 

  • സവാള ചതുരത്തിൽ അരിഞ്ഞത് – അരക്കപ്പ്
  • കാപ്‌സിക്കം ചതുരത്തിൽ അരിഞ്ഞത് – അരക്കപ്പ് 
  • ഫ്രഷ് ക്രീം –  ഒരുകപ്പ് 

തയാറാക്കുന്ന വിധം

∙ അരിഞ്ഞ സവാളയും കാപ്സിക്കവും ഒരു ഫ്രൈപാനിൽ ഒരു ടീസ്പൂൺ സൺഫ്ലവർ ഓയിൽ ഒഴിച്ച് ഹൈ ഫ്‌ളൈമിൽ ഒരുമിനിറ്റ് വാട്ടി എടുത്തു മാറ്റി വയ്ക്കുക. 

∙  കുരുമുളകുപൊടിയും വെളുത്തുള്ളിയും അൽപം വെള്ളം ചേർത്ത് മിക്സിയിൽ നന്നായി കുഴമ്പുപരുവത്തിൽ അരച്ചെടുക്കുക. ഇതിൽ നിന്നും രണ്ടു ടീസ്പൂൺ മിശ്രിതം ആവശ്യത്തിന് ഉപ്പും ചേർത്ത് മത്സ്യത്തിൽ നന്നായി തേച്ചുപിടിപ്പിച്ചു അൽപനേരം വയ്ക്കുക. ഫ്രൈപാനിൽ രണ്ടുടീസ്പൂൺ സൺഫ്ലവർ ഓയിൽ ഒഴിച്ച് ചെറുതീയിൽ തിരിച്ചും മറിച്ചുമിട്ട് മൽസ്യം ഗ്രിൽ ചെയ്തെടുക്കുക. ഫ്രൈപാനിൽ നിന്നും മാറ്റുന്നതിന് മുൻപ് തന്നെ രണ്ടു ടീസ്പൂൺ ഒലിവ്ഓയിലും ഒരു ടീസ്പൂൺ നാരങ്ങാ നീരും മിക്സ് ചെയ്ത് മത്സ്യത്തിന് മുകളിൽ നന്നായി ബ്രഷ് ചെയ്തു ചൂടോടെ ഒരു സെർവിങ് ഡിഷിലേയ്ക്ക് മാറ്റുക. മൽസ്യം മാറ്റിയതിനുശേഷം അതെ പാനിലേക്കുതന്നെ ബാക്കിയുള്ള വെളുത്തുള്ളി കുരുമുളക് പേസ്റ്റു  ചേർക്കുക, വെളുത്തുള്ളിയുടെ പച്ചമണം മാറുമ്പോൾ അതിലേയ്ക്ക് നേരത്തെ തയാറാക്കിവച്ച സവാള, കാപ്‌സിക്കം വാട്ടിയതും ഒരുകപ്പ് ഫ്രഷ് ക്രീമും മിക്സ് ചെയ്തു തീ ഓഫ് ആക്കുക. ഒരു ടീസ്പൂൺ നാരങ്ങാ നീരും ആവശ്യത്തിന് ഉപ്പും ചേർത്ത് സെർവിങ് ഡിഷിലെ മത്സ്യത്തിന് മുകളിലേയ്ക്കു ചേർക്കുക. ചൂടോടെ ടൊമാറ്റോ റൈസുമായി ഉപയോഗിക്കുക. 

Note : സാൽമൺ മത്സ്യത്തിന് പകരം നെയ്മീനും ഉപയോഗിക്കാവുന്നതാണ്.

കാപ്‌സിക്കം പച്ച, മഞ്ഞ, ചുവപ്പു നിറങ്ങൾ മിക്സ് ചെയ്ത് ഉപയോഗിച്ചാൽ ഡിഷ് കളർഫുൾ ആയിരിക്കും.

English Summary: Grilled Salmon with Tomato Rice Recipe

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com