ADVERTISEMENT

അമൃതംപൊടി വീട്ടിൽ തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം. അംഗനവാടികളിൽ നിന്ന് കൊച്ചു കുട്ടികൾക്ക് മാത്രമേ അമൃതംപൊടി കിട്ടുകയുള്ളൂ.  വളരെ ഹെൽത്തി ആയ ഈ പൊടി വീട്ടിൽ തയാറാക്കുന്ന എല്ലാ പലഹാരങ്ങളിലും ഒന്നോ രണ്ടോ ടീസ്പൂൺ ചേർത്ത് മുതിർന്ന കുട്ടികൾക്കും കൊടുക്കാം. ഏഴു മാസം തൊട്ടു കുട്ടികൾക്ക് കുറുക്കിയും കൊടുക്കാം.

ചേരുവകൾ

  • ഗോതമ്പ് - 225 ഗ്രാം
  • കശുവണ്ടിപ്പരിപ്പ് - 50 ഗ്രാം
  • കടലപ്പരിപ്പ് - 75 ഗ്രാം
  • സോയ ചങ്ക്‌സ്- 50 ഗ്രാം

തയാറാക്കുന്ന വിധം

∙ പഞ്ചസാരയ്ക്കു പകരം പനം കൽക്കണ്ടം ചേർക്കാം 

∙ ഓരോ ചേരുവകളും തനിയെ വറുത്തെടുക്കണം. സോയ ഒന്ന് പൊടിച്ച ശേഷം വറുക്കാം..

∙ പൊടിച്ചെടുത്ത് ചൂട് മാറുമ്പോൾ വായു കടക്കാത്ത പാത്രത്തിൽ അടച്ചു സൂക്ഷിക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com