ADVERTISEMENT

കുട്ടികൾക്ക്‌  ബേക്കറിപലഹാരങ്ങൾ കൊടുക്കുന്നതിനു പകരം വീട്ടിൽ തയാറാക്കുന്ന ഈ റാഗി ഹൽവ ഒന്ന് പരീക്ഷിച്ചു നോക്കൂ.

ചേരുവകൾ

  • തിളപ്പിച്ച പാൽ - 1കപ്പ്‌
  • പഞ്ചസാര        - 1/2 കപ്പ്
  • റാഗിപ്പൊടി       - 1 കപ്പ്‌
  • ഏലയ്ക്കാപ്പൊടി - 1/4 ടേബിൾസ്പൂൺ
  • കിസ്‌മിസ്‌, നെയ്യ്

തയാറാക്കുന്ന വിധം

1) പാൻ ചൂടാക്കി അതിലേക്ക് 3 ടേബിൾ സ്പൂൺ  നെയ്യ് ചേർക്കുക

2) നെയ്യ് ചൂടായ ശേഷം അതിലേക്ക് റാഗിപ്പൊടി ചേർത്ത്‌ നന്നായി ഇളക്കുക

3) അതിലേക്ക് പഞ്ചസാര കൂടി ചേർത്ത്  ഇളക്കുക

4) ശേഷം തിളപ്പിച്ച പാൽ കൂടി ചേർത്ത്‌ ഇളക്കുക, ഏലക്കാപ്പൊടി കൂടി ചേർത്തു കൊടുക്കുക

5) സ്വാദിഷ്ടമായ റാഗി ഹൽവ മറ്റൊരു പാത്രത്തിലേക്ക്‌ മാറ്റി ഗാർനിഷ്‌ ചെയ്‌ത്‌ ഉപയോഗിക്കുക.

English Summary: Ragi Halwa Recipe.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com