ADVERTISEMENT

സ്വതന്ത്രമായി ഒരു രുചി നിൽപ്പില്ലെങ്കിലും ചേരേണ്ടിടത്ത് രുചിമേളമൊരുക്കുന്നൊരു മാജിക് മക്രോണിക്കുണ്ട്. വ്യത്യസ്തമായ ഒരു മക്രോണി പുഡ്ഡിങ് വളരെ എളുപ്പത്തിൽ തയാറാക്കാം.

  • മാക്രോണി - 1 കപ്പ്‌ 
  • പാൽ - 400 മിലി + 1 കപ്പ്‌ 
  • പഞ്ചസാര - 1/4 കപ്പ്‌ 
  • കണ്ടൻസ്ഡ് മിൽക്ക് - 2 ടീ സ്പൂൺ 
  • ഡ്രൈഡ് പപ്പായ 
  • കശുവണ്ടിപ്പരിപ്പ്
  • ഉണക്കമുന്തിരി 

പാചകരീതി

∙മാക്രോണി 400 മിലി പാൽ ഒഴിച്ച് പഞ്ചസാരയും ചേർത്ത് നന്നായി വേവിക്കുക. പാൽ വറ്റുന്നതു വരെ വേവിക്കണം. 

∙വെന്തു കഴിഞ്ഞാൽ ഒരു ബൗളിലേക്കു മാറ്റുക, 1/2 കപ്പ്‌ പാൽ ചേർത്ത് ഒപ്പം കണ്ടൻസ്ഡ് മിൽക്കും ചേർത്ത് നന്നായി ഇളക്കുക. അതിലേക്ക് ഡ്രൈഡ് പപ്പായ, അണ്ടിപരിപ്പ്, ഉണക്കമുന്തിരി ചേർത്ത് ഒപ്പം 1/2 കപ്പ്‌ പാലും കൂടി ചേർത്ത് നന്നായി യോജിപ്പിക്കുക. 4-5 മണിക്കൂർ ഫ്രിഡ്ജിൽ വെച്ച് തണുപ്പിച്ച ശേഷം കഴിക്കാവുന്നതാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com