ADVERTISEMENT

അൽപം എരിവും പുളിയും ഉള്ള  എഗ് സാൻവിച്ച് ഉണ്ടാക്കിയാലോ? എല്ലാവീട്ടിലും എപ്പോഴും ലഭ്യമായ ചേരുവകൾ മാത്രം മതി ഈ സാൻവിച്ച് തയാറാക്കാൻ. 

ചേരുവകൾ 

  • ബ്രഡ്‌ കഷണങ്ങൾ -6
  • സവാള -1 
  • തക്കാളി - ഒന്നിന്റെ പകുതി 
  • കാപ്സികം - ഒന്നിന്റെ പകുതി (നിർബന്ധമില്ല)
  • കോഴിമുട്ട - 3
  • ടൊമാറ്റോ കെച്ചപ്പ് - 1/4 കപ്പ്‌ (നിർബന്ധമില്ല)
  • മഞ്ഞൾപ്പൊടി -1/4 ടീസ്പൂൺ 
  • കാശ്മീരി ചില്ലി പൗഡർ - 1/2 ടീസ്പൂൺ 
  • എണ്ണ – ആവശ്യത്തിന്
  • ഉപ്പ്‌ – ആവശ്യത്തിന്

തയാറാക്കുന്ന വിധം

∙ പാൻ ചൂടാക്കി 2 ടേബിൾ സ്പൂൺ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ ഇതിലേക്ക് ചെറുതായി അരിഞ്ഞ  സവാള ചേർക്കാം. ആവശ്യത്തിന് ഉപ്പ് ചേർത്ത് വഴറ്റാം. ഇതിലേക്ക് മുളകുപൊടിയും മഞ്ഞൾപ്പൊടിയും ചേർക്കാം. ചെറുതായി മുറിച്ച കാപ്സിക്കം, തക്കാളി എന്നിവ ചേർത്ത് കൊടുക്കാം. നന്നായി ഇളക്കിയ ശേഷം തീ ഓഫ് ചെയ്യാം.

∙ മൂന്ന് മുട്ട കൊണ്ട് ഓംലറ്റ് തയാറാക്കി വയ്ക്കാം.

∙ പാനിൽ ഓരോ ബ്രഡ് കഷ്ണങ്ങളും ചൂടാക്കി എടുക്കാം.

∙ സാൻവിച്ച് റെഡിയാക്കാൻ, ചൂടാക്കി വച്ച ബ്രഡിനു മുകളിൽ ഓംലറ്റ് ചതുരത്തിൽ മുറിച്ചു വയ്ക്കാം. ഇതിനു മുകളിലേക്ക് തയാറാക്കിയ മസാല ഇടാം. ഇതിനു മുകളിലേക്ക് ഒരു ബ്രഡ് കഷണം കൂടി വയ്ക്കാം. എല്ലാ സാൻവിച്ചുകളും ഇതുപോലെ തയാറാക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com