ADVERTISEMENT

മലബാർ രുചിയിൽ പ്രഥമനാണ് ഉന്നക്കായ. വ്യത്യസ്തമായ രീതിയിൽ ഉന്നക്കായ തയാറാക്കുന്നതെങ്ങനെയെന്നു നോക്കിയാലോ?

ചേരുവകൾ

  • നേന്ത്രപ്പഴം - 3 (പുഴുങ്ങി എടുത്തത്)
  • ബ്രഡ്- 10 പൊടിച്ചെടുത്തത്
  • പഞ്ചസാര - 1\2  കപ്പ്
  • ഏലയ്ക്കാപ്പൊടി – 1\2 ടീസ്പൂൺ
  • തേങ്ങാ - 1 കപ്പ്

തയാറാക്കുന്ന വിധം

∙ പുഴുങ്ങിയ നേന്ത്രപ്പഴം നന്നായി ഉടച്ച് എടുക്കുക.

∙ ഇതിലേക്ക് തേങ്ങയും പഞ്ചസാരയും ഏലയ്ക്കാപ്പൊടിയും  ബ്രഡ്പൊടിയും ചേർത്തു ചപ്പാത്തിക്ക് കുഴക്കുന്ന പോലെ നന്നായി കുഴച്ചെടുക്കുക. കൈയിൽ നെയ്യ് തടവി ഉന്നക്കായുടെ ഷേപ്പിൽ ഉരുട്ടി എടുത്തു എണ്ണയിൽ പൊരിക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com