ADVERTISEMENT

കൊടും ചൂടിൽ നിന്നും ആശ്വാസമേകാൻ വ്യത്യസ്തവും രുചികരവുമായ സ്പെഷൽ നാരങ്ങ വെള്ളം തയാറാക്കാം.

ചേരുവകൾ

  • നാരങ്ങ – 1
  • ഇഞ്ചി – 2 ചെറിയ കഷ്ണം 
  • ഏലയ്ക്ക  – 1
  • പഞ്ചസാര – 4  ടേബിൾ സ്പൂൺ
  • തണ്ണിമത്തൻ  
  • സബ്ജ സീഡ്‌സ് – ആവശ്യമെങ്കിൽ
  • വെള്ളം

തയാറാക്കുന്ന വിധം

  • തണ്ണിമത്തൻ കുരു കളഞ്ഞ് ജ്യൂസ് ആക്കി ഐസ്ട്രേയിൽ കട്ടയാകാൻ വയ്ക്കുക.
  • മിക്സി ജ്യൂസ് ജാറിൽ ഒരു നരങ്ങായുടെ നീര് പിഴിഞ്ഞതിൽ ഇഞ്ചി, ഏലയ്ക്ക 1 , പഞ്ചസാര 4 ടേബിൾ സ്പൂൺ, ആവശ്യത്തിന്
    വെള്ളം ചേർത്ത് മിക്സിയിൽ അടിച്ചെടുക്കുക. ആവശ്യത്തിന് വെള്ളം ചേർത്ത് യോജിപ്പിച്ചെടുക്കാം.

ഒരു ഗ്ലാസ്സിൽ നാരങ്ങ വെള്ളം ഒഴിച്ച്  തണ്ണിമത്തൻ ഐസ്ക്യൂബ്സ് ഇട്ട് ചെറുതായി ഇളക്കി കൊടുക്കുക.  സബ്ജ സീഡ്‌സ് ചേർത്ത് കുടിക്കാം. അരമണിക്കൂർ കുതിർത്ത സബ്ജ സീഡ്‌സ് ആണ് ചേർത്ത് കൊടുക്കുന്നത്.

English Summary: Lime Juice With Watermelon Recipe.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com