ADVERTISEMENT

മലബാറുകാരുടെ ഇഫ്താർ വിഭവങ്ങളിൽ ഏവർക്കും പ്രിയപ്പെട്ട കായ്പോള എങ്ങനെ തയാറാക്കുന്നതെന്ന് നോക്കിയാലോ?

കായപോള / പഴം പോള

ചേരുവകൾ

  • നെയ്യ് - 3 ടേബിൾ സ്പൂൺ 
  • അണ്ടിപ്പരിപ്പ് – 2 ടേബിൾസ്പൂൺ 
  • ഉണക്കമുന്തിരി -2 ടേബിൾസ്പൂൺ 
  • നേന്ത്രപ്പഴം - 2 എണ്ണം
  • മുട്ട - 4 എണ്ണം
  • പഞ്ചസാര - 1/4 കപ്പ് 
  • ഉപ്പ് - ഒരു നുള്ള് 
  • ഏലയ്ക്കാപ്പൊടി - 1/2 ടീസ്പൂൺ

പാകം ചെയ്യുന്ന വിധം 

  • ആദ്യം തന്നെ പഴം ചെറിയ കഷണങ്ങളായി നുറുക്കി മാറ്റി വയ്ക്കുക.
  • ഒരു പാനിൽ നെയ്യ് ചൂടാക്കി അതിലേക്ക് അണ്ടിപ്പരിപ്പ് ഇട്ട് മൂപ്പിക്കുക. അണ്ടിപ്പരിപ്പ് മൂത്തുവരുമ്പോൾ അതിലേക്ക് കിസ്മിസ് ചേർത്ത് പാകമാകുമ്പോൾ കോരി മാറ്റിവയ്ക്കുക. ഇനി അതേ പാനിൽ കുറച്ച് കൂടെ നെയ്യ് ചേർത്ത് നുറുക്കി വച്ചിരിക്കുന്ന പഴം ചേർത്ത് നന്നായി ഇളക്കുക. പഴം പാകമാകുമ്പോൾ ഇത് മാറ്റി വയ്ക്കുക.
  • ഒരു മിക്സിയുടെ ജാറിൽ എടുത്തു വച്ചിരിക്കുന്ന മുട്ട പഞ്ചസാര ഏലയ്ക്കാപ്പൊടി എന്നിവ ചേർത്ത് നന്നായി ഇളക്കുക.
  • അടി കട്ടിയുള്ള ഒരു പാനിൽ ഒരു ടീസപൂൺ നെയ്യ് ചൂടാക്കി അതിലേക്ക് തയാറാക്കി വച്ചിരിക്കുന്ന പഴം- മുട്ട മിശ്രിതം ഒഴിക്കുക. മാറ്റി വച്ച അണ്ടിപ്പരിപ്പ് കിസ്മിസ് എന്നിവ കൊണ്ട് അലങ്കരിക്കുക. ഇത് മീഡിയം തീയിൽ ഒരു മിനിറ്റ് വെച്ച ശേഷം മറ്റൊരു പാൻ അടിയിൽ വെച്ച് ഇൗ പാൻ അതിനു മുകളിലായി വയ്ക്കുക. അടി പെട്ടെന്ന് കരിഞ്ഞു പോകാതെ കിട്ടാൻ ആണ് ഇങ്ങനെ ചെയ്യുന്നത്. ഇത് ചെറുതീയിൽ 10-15 മിനിറ്റ് വേവിക്കുക. വേവാൻ എടുക്കുന്ന സമയം നമ്മൾ എടുക്കുന്ന പാത്രത്തിന് അനുസരിച്ച് മാറ്റം വരുന്നതാണ്. ഒരു ടൂത്ത് പിക് കൊണ്ട് കുത്തി നോക്കി വെന്തു എന്ന് ഉറപ്പു വരുത്തുക.  
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com