വീട്ടിൽ ബ്രഡും പഴവും ഉണ്ടോ? രുചികരമായ പലഹാരം തയാറാക്കാൻ നിമിഷങ്ങൾ മാത്രം

bread-pazham
SHARE

ബ്രഡും പഴവും കൊണ്ട് ഈ പലഹാരം തയാറാക്കി നോക്കൂ, രുചികരമായ ഇഫ്താർ പലഹാരമാണിത്.

ചേരുവകൾ

  • ബ്രഡ് - 1 പാക്കറ്റ്
  • നേന്ത്രപ്പഴം - 3
  • ഏലയ്ക്കപൊടി - 1\2 ടീസ്പൂൺ
  • തേങ്ങാ - 1 കപ്പ്
  • മുട്ട അടിച്ചത് - 2
  • പഞ്ചസാര - 1/4 കപ്പ്
  • ഉണക്കമുന്തിരി  - 1പിടി

തയാറാകുന്ന വിധം

പഴം ചെറുതായി അരിഞ്ഞു നെയ്യിൽ വഴറ്റി എടുക്കണം. അത് വാടി വരുമ്പോൾ ഒരു കപ്പ് തേങ്ങയും ഏലയ്ക്ക പൊടിയും പഞ്ചസാരയും ഉണക്ക മുന്തിരിയും ഇട്ട് നന്നായി മിക്സ് ചെയ്തെടുക്കണം. ഇതാണ് ബ്രഡിനുള്ളിൽ നിറയ്ക്കുന്ന ഫില്ലിങ്.

ബ്രഡ് ഒരു കുപ്പിയുടെ അടപ്പ് ഉപയോഗിച്ചു വട്ടത്തിൽ മുറിച്ചെടുക്കണം. ഇതിന്റെ പുറത്തു പഴം ഫില്ലിങ് നിറച്ച് മുകളിൽ ഒരു കഷണം ബ്രഡ് കൊണ്ട് മൂടി മുട്ട അടിച്ചതിൽ മുക്കിയെടുത്തു പാനിൽ തിരിച്ചും മറിച്ചും ഇട്ടു വേവിച്ചെടുക്കാം. (പാനിൽ കുറച്ച് എണ്ണ പുരട്ടണം)

English Summary: Easy Banana Bread Snack Recipe, Ifthar Recipe

മനോരമ ഓൺലൈനിൽ നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പേരും വിലാസവും വിഭവത്തിന്റെ ചിത്രവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കുക.. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN READERS' RECIPE
SHOW MORE
FROM ONMANORAMA