6 മിനിറ്റു കൊണ്ട് കാരറ്റ് ഹൽവ തയാറാക്കാം

കാരറ്റ് ഹൽവ
SHARE

എല്ലാവർക്കും മധുരം ഇഷ്ടമാണ്.  6 മിനിറ്റു കൊണ്ട് തയാറാക്കാവുന്ന കാരറ്റ് ഹൽവ രുചി പരിചയപ്പെടാം.

ചേരുവകൾ

  • കാരറ്റ് ചീവിയത് - 2 കപ്പ്
  • പാൽപ്പൊടി - 3 ടേബിൾസ്പൂൺ
  • പഞ്ചസാര - 3 ടേബിൾസ്പൂൺ
  • ഏലയ്ക്കാപ്പൊടി - 1/2 ടേബിൾസ്പൂൺ
  • നെയ്യ് - 1ടേബിൾസ്പൂൺ

തയാറാക്കുന്ന വിധം

കാരറ്റും നെയ്യും നന്നായി യോജിപ്പിച്ച് മൂടി വച്ച് 4 മിനിറ്റ് മൈക്രോവേവ് അവ്നിൽ  വേവിച്ചെടുക്കുക. ഇതിലേക്ക് പഞ്ചസാരയും പാൽപ്പൊടിയും ഏലയ്ക്കാപ്പൊടിയും ചേർക്കുക. വീണ്ടും 2 മിനിറ്റ് അടച്ചു വച്ച് മൈക്രോവേവിൽ കുക്ക് ചെയ്യുക.  ഈസി കാരറ്റ് ഹൽവ റെ‍ഡി.

മനോരമ ഓൺലൈനിൽ നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പേരും വിലാസവും വിഭവത്തിന്റെ ചിത്രവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കുക.. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN READERS' RECIPE
SHOW MORE
FROM ONMANORAMA