ADVERTISEMENT

ഒരു സ്പൂൺ ഓയിൽ ഉപയോഗിച്ച് സാൽമൺ ഫ്രൈ എങ്ങനെ തയാറാക്കാമെന്നു നോക്കാം. ശരീരത്തിനാവശ്യമായ കൊഴുപ്പുകളിലൊന്നാണ് ഒമേഗ 3 ഫാറ്റി ആസിഡ്, ഇത് ധാരാളമുള്ള മത്സ്യമാണ് സാൽമൺ. തക്കാളി സാൽസയും മീനിൽ നിന്നുള്ള എണ്ണയിൽ വെന്തുവരുമ്പോൾ അതീവ രുചികരമാണ്.

ചേരുവകൾ

  • മാരിനേറ്റ് ചെയ്യാൻ ആവശ്യമായ ചേരുവകൾ:
  • സാൽമൺ പീസ്-4 
  • മഞ്ഞൾപ്പൊടി-1 /4 ടേബിൾസ്പൂൺ
  • മുളകുപൊടി-1 ടേബിൾസ്പൂൺ
  • ഇഞ്ചിവെളുത്തുള്ളി പേസ്റ്റ് - 1 ടേബിൾസ്പൂൺ
  • ഉപ്പ് - ആവശ്യത്തിന്

ഗ്രേവിക്കു ആവശ്യമായ ചേരുവകൾ:

  • സവാള -1 
  • തക്കാളി-1
  • മഞ്ഞൾപ്പൊടി- 1/4 ടേബിൾസ്പൂൺ
  • മുളകുപൊടി - 1/2 ടേബിൾസ്പൂൺ
  • ഇഞ്ചിവെളുത്തുള്ളി പേസ്റ്റ് - 1/2 ടേബിൾസ്പൂൺ
  • ഉപ്പ് - ആവശ്യത്തിന്
  • മല്ലിയില - ആവശ്യത്തിന്

ഒലിവ് ഓയിൽ - 1 ടേബിൾസ്പൂൺ

തയാറാക്കുന്ന വിധം

  • വൃത്തിയാക്കി വച്ചിരിക്കുന്ന മീനിൽ  മഞ്ഞൾപ്പൊടി, മുളകുപൊടി, ഇഞ്ചിവെളുത്തുള്ളി പേസ്റ്റ്, ഉപ്പ് എന്നിവ  ചേർത്ത്  തിരുമ്മി അര മണിക്കൂർ വയ്ക്കുക.
  • സവാളയും തക്കാളിയും നീളത്തിൽ അരിയുക. സാൽമൺ ഫിഷ് വേകുമ്പോൾ ഫിഷ് ഓയിൽ റിലീസ് ആകും.അപ്പോൾ സവോളയും തക്കാളിയും ഇട്ടുകൊടുക്കാം.

ഒരു പാൻ ചൂടാകുമ്പോൾ ഒരു സ്പൂൺ ഒലിവു ഓയിൽ ഒഴിക്കുക. ഓയിൽ ചൂടാകുമ്പോൾ അതിലേക്കു മസാല തേച്ചുവെച്ച ഫിഷ് ഇട്ടു മൂടി വെയ്ക്കുക.5 മിനിട്ടുനിന്നു ശേഷം തുറന്നു ,അരിഞ്ഞു വെച്ചിരിക്കുന്ന സവാളയും തക്കാളിയും സൈഡിൽ ഇട്ടു വീണ്ടും 5 മിനിറ്റ് അടച്ചു വേവിക്കുക.അതിലേക്കു ഗ്രേവിയ്ക്ക് ആവശ്യമായ  മഞ്ഞൾപ്പൊടി, മുളകുപൊടി, ഇഞ്ചിവെളുത്തുള്ളി പേസ്റ്റ്, ഉപ്പ് എന്നിവ സവാള തക്കാളി കൂട്ടിൽ ചേർത്ത് കൊടുക്കുക. ഫിഷ് മറിച്ചിട്ട്, അതിന്റെ ഓയിൽ പാൻ ചെരിച്ചു പിടിച്ചു ഗ്രേവിയിൽ വരുന്ന വിധം വയ്ക്കുക. വീണ്ടും 10 മിനിറ്റ് അടക്കാതെ വേവിക്കുക. ആവശ്യത്തിന് മല്ലിയില വിതറി തീ ഓഫ് ചെയ്യുക. ടേസ്റ്റി ആൻഡ് ഹെൽത്തി സാൽമൺ ഫ്രൈ വിത്ത് ടൊമാറ്റോ സാൽസ റെഡി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com