ADVERTISEMENT

ചായ രുചി ഇഷ്ടമില്ലാത്ത മലയാളികൾ ഉണ്ടോ? ചായപ്പൊടിക്കു പകരം മുരിങ്ങ ഇല ഉണക്കിപ്പൊടിച്ചതു ചേർത്ത് ഒരു ചായ തയാറാക്കിയാലോ? മുരിങ്ങയിലയിൽ ധാരാളം വൈറ്റനിൽസും മിനറൽസും അടങ്ങിയിട്ടുണ്ട്. വീട്ടിൽ ഉണക്കി പൊടിച്ച മുരിങ്ങയില പൊടിയാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. ഈ പൊടി ഉപയോഗിച്ച് രുചികരമായ ചായ എളുപ്പത്തിൽ തയാറാക്കാം. 

ചേരുവകൾ

  • മുരിങ്ങയില ഉണക്കി പൊടിച്ചത് - 1 ടേബിൾ സ്പൂൺ
  • ഇഞ്ചി -1/4 ടേബിൾ സ്പൂൺ
  • പുതിനയില-2 തണ്ട്
  • നാരങ്ങ - പകുതി
  • പഞ്ചസാര/തേൻ – ആവശ്യമെങ്കിൽ

തയാറാക്കുന്ന വിധം

രണ്ടു കപ്പു വെള്ളം തിളപ്പിക്കുക. അതിലേക്കു ആദ്യം ഇഞ്ചി ചെറുതായി അരിഞ്ഞ്‌ ഇടുക. ഇതിലേക്ക് 1 ടേബിൾസ്പൂൺ മുരിങ്ങയിലപ്പൊടി ചേർത്ത് ഓഫ് ചെയ്യുക. ഒരു അരിപ്പയിൽ പുതിനയില ഇട്ടു മുരിങ്ങ ചായ അരിച്ചു എടുക്കുക. അതിലേക്കു ചെറുനാരങ്ങ പിഴിഞ്ഞു ഒഴിക്കുക. ആവശ്യക്കാർക്കു പഞ്ചസാര അല്ലെങ്കിൽ തേൻ ചേർക്കാം. 

Note : ചായയുടെ ചൂട് കുറഞ്ഞ ശേഷം തേൻ ചേർത്ത് ഉപയോഗിക്കാം.

 

English Summary: Tea With Moringa Powder Recipe, Tea Recipe.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com