ADVERTISEMENT

ഭക്ഷണനിയന്ത്രണം പാലിക്കുന്നവർക്കും  കഴിക്കാൻ പറ്റുന്നതുപോലെ  രുചികരമായ  അയക്കൂറ ഫ്രൈ എങ്ങനെ തയാറാക്കാമെന്നു നോക്കാം.

ചേരുവകൾ

  • അയക്കൂറ മീൻ കഷണം - 2 എണ്ണം
  • മഞ്ഞൾപ്പൊടി - അര ടീസ്പൂൺ
  • മുളകുപൊടി - അര ടീസ്പൂൺ
  • കാശ്മീരി മുളകുപൊടി - അര ടീസ്പൂൺ
  • ഉപ്പ് - മുക്കാൽ ടീസ്പൂൺ
  • കുരുമുളകുപൊടി - കാൽ ടീസ്പൂൺ
  • നാരങ്ങാനീര് - ഒരു ടീസ്പൂൺ
  • (ആദ്യം തന്നെ മീൻ നന്നായി കഴുകി ഈ പറഞ്ഞ ചേരുവകൾ ഒക്കെ ചേർത്ത് ഒരു 30 മിനിറ്റ് മാരിനേറ്റ് ചെയ്തു വെക്കുക.)
  • കറിവേപ്പില
  • വെളിച്ചെണ്ണ - മൂന്ന് ടേബിൾസ്പൂൺ

തയാറാക്കുന്ന വിധം

ഒരു പാൻ ചൂടാക്കി അതിലേക്ക് മൂന്ന് ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക. വെളിച്ചെണ്ണ ചൂടായി കഴിഞ്ഞതിനുശേഷം തീ മീഡിയത്തിൽ ആക്കി കുറച്ചു കറിവേപ്പില ഇട്ടു കൊടുക്കാം. അതിനുശേഷം മാരിനേറ്റ് ചെയ്തു വച്ചിരിക്കുന്ന അയക്കൂറ മീൻ ഇതിലേക്കിട്ട് വറുത്തെടുക്കാം. രണ്ടു ഭാഗങ്ങളും നന്നായി മൊരിഞ്ഞു പാകമായി വന്നതിനുശേഷം തീ ഓഫ് ചെയ്യാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com