ADVERTISEMENT

രക്തസമ്മർദം കുറയ്ക്കാനും വണ്ണം കുറയ്ക്കാനും സഹായിക്കുന്നൊരു പാനിയമാണിത്. ആന്റി ഓക്സിഡന്റ്സിനാൽ സമ്പുഷ്ടമാണ് ഈ ചായ ചർമ്മത്തിനും ഗുണം ചെയ്യും. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്ന പാനിയമാണിതെന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കണം.

ചേരുവകൾ

  • ചെമ്പരുത്തി പൂവ് - 6 എണ്ണം (3 ഗ്ലാസ് ചായ തയാറാക്കാം)
  • ഇഞ്ചി - ചെറിയ കഷ്ണങ്ങൾ 5-6 എണ്ണം 
  • പട്ട - ഒരു ചെറിയ കഷ്ണം 
  • വെള്ളം - 3 ഗ്ലാസ്‌ 
  • തേൻ - ആവശ്യത്തിന് 
  • നാരങ്ങാനീര് (ഒരു ഗ്ലാസിന് ) - 1/2 നാരങ്ങയുടെ നീര് 

തയാറാക്കുന്ന വിധം

  • ചെമ്പരുത്തി പൂവിന്റെ ഇതളുകൾ മാത്രം എടുക്കുക, വെള്ളത്തിലിട്ട് നന്നായി കഴുകി എടുക്കുക ( പൊടികളും പ്രാണികളും കളയാൻ വേണ്ടിയാണ് )
  • ഒരു പാത്രത്തിൽ 3 ഗ്ലാസ്‌ വെള്ളം തിളപ്പിക്കുക. അതിലേക്ക് ഇഞ്ചിയും പട്ടയും ചേർക്കുക. നന്നായി തിളച്ച ശേഷം, വെള്ളം ചെമ്പരുത്തി പൂവിലേക്കു ഒഴിക്കുക. 2 മിനിറ്റോളം അടച്ച് വെക്കുക. ഇളക്കരുത്. 
  • പൂവിന്റെ ചുവന്ന നിറം വെള്ളത്തിലേക്ക് കലർന്ന് കടും ചുവപ്പ് നിറം ആവും. നന്നായി അരിച്ചെടുക്കുക. ശേഷം തേനും നാരങ്ങ നീരും ചേർത്ത് നന്നായി യോജിപ്പിക്കുക. ഇപ്പോൾ ചായയുടെ കളർ ഇളം ചുവപ്പ് ആയിട്ടുണ്ടാവും.

ഇത് ചൂടോടു കൂടിയോ തണുപ്പിച്ചോ കഴിക്കാവുന്നതാണ്.   

Note : 

∙ ഗർഭിണികളും മുലയൂട്ടുന്ന അമ്മമാരും ഈ പാനിയം ഉപയോഗിക്കരുത്

∙ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കും

∙ രക്തസമ്മർദ്ദം കുറയ്ക്കും

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com