ADVERTISEMENT

വറുത്തരച്ച മീൻ കറി ഇഷ്ടമാണെങ്കിലും അതിന്റെ കഷ്ടപ്പാട് ഓർക്കുമ്പോൾ വേണ്ടെന്നു വയ്ക്കുന്നവർക്ക് ദാ ഈ വഴി പരീക്ഷിക്കാം. തേങ്ങ വറുക്കാതെ തന്നെ രുചി ഒട്ടും നഷ്ടപ്പെടാത്ത തേങ്ങ വറുത്തരച്ച മീൻ കറി ഉണ്ടാക്കി നോക്കിയാലോ.

ചേരുവകൾ 

  • മീൻ - 600 ഗ്രാം 
  • ചെറിയ ഉള്ളി - 8 എണ്ണം  
  • വെളുത്തുള്ളിയും ഇഞ്ചിയും ചതച്ചത്  - 1 ടേബിൾസ്പൂൺ 
  • കറിവേപ്പില 
  • പച്ചമുളക് - 2 എണ്ണം 
  • മല്ലിപ്പൊടി  - 1/2 ടീസ്പൂൺ 
  • മുളകുപൊടി - 2 ടീസ്പൂൺ 
  • മഞ്ഞൾപ്പൊടി  - 1/4 ടീസ്പൂൺ 
  • തിരുമ്മിയ തേങ്ങാ - ഒരു കപ്പ് 
  • ഉലുവ പൊടിച്ചത് - 1/2 ടീസ്‌പൂൺ 
  • കുടംപുളി - എണ്ണം, 10 മിനിറ്റു  വെളളത്തിൽ കുതിർത്തത് 
  • ഉപ്പ് - ആവശ്യത്തിന് 
  • എണ്ണ - ആവശ്യത്തിന് 
  • കടുക് - 1/2 ടീസ്പൂൺ 
  • ഉണക്കമുളക് - 4 എണ്ണം 

തയാറാക്കുന്ന വിധം 

  • ഒരു മൺപാത്രത്തിൽ ആവശ്യത്തിന് എണ്ണ ഒഴിച്ച്  ചൂടാകുമ്പോൾ അതിലേക്ക് കടുക്‌ ഇടണം. അതിന് ശേഷം ഉണക്കമുളക് ഇട്ട് ഒന്ന് ചൂടായ ശേഷം ചെറിയ ഉള്ളിയും വെളുത്തുള്ളിയും ഇഞ്ചി ചതച്ചതും പച്ചമുളകും  കറിവേപ്പിലയും ഇട്ട് നല്ലത് പോലെ വഴറ്റി എടുക്കണം. ഉള്ളി പെട്ടന്ന് വഴന്ന്  വരുന്നതിന് വേണ്ടി കുറച്ചു ഉപ്പ് ഇട്ട് കൊടുക്കാം. ഉള്ളി വഴറ്റിയതിന് ശേഷം അതിലേക്ക് മഞ്ഞൾപ്പൊടിയും മുളകുപ്പൊടിയും മല്ലിപ്പൊടിയും  ചേർക്കാം. പൊടികൾ ചൂടായതിനു  ശേഷം അതിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് കൊടുത്തു  കുടംപുളി  ചേർക്കാം .ഇത് തിളച്ചതിന് ശേഷം അതിലേക്ക് മീൻ ഇട്ടു കൊടുക്കാം. 
  • ഇത് തിളക്കുന്ന സമയം തേങ്ങ അരച്ച് എടുക്കാം. വെള്ളം കുറച്ച് ഒഴിച്ച് അരച്ചെടുക്കണം. തേങ്ങാ അരച്ചത് മീൻ കറിയിലേക്ക്  ഒഴിച്ച് അടച്ചുവയ്ക്കാം. ഇത് വെന്തതിനു ശേഷം ഇതിലേക്ക് ഉലുവ പൊടി ചേർത്ത് കുറച്ചു വെളിച്ചെണ്ണയും ഒഴിച്ച് വാങ്ങി വയ്ക്കാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com