ADVERTISEMENT

ഇഞ്ചി ദഹനത്തിനും മഞ്ഞൾ പ്രകൃതി ദത്തമായ ആന്റി ഓക്സിഡന്റ്സും കൊണ്ട് സമ്പുഷ്ടമാണ്. ഇത് രണ്ടും നമ്മുടെ  രോഗപ്രതിരോധ ശേഷി കൂട്ടുന്നതിന് വളരെ സഹായകമാണ്. യൂറോപ്യൻ നാടുകളിൽ കിട്ടുന്ന ജിൻജർ ഷോട്സ് എങ്ങനെ നമുക്കു വീട്ടിൽ തയാറാക്കാമെന്നു നോക്കാം.

ചേരുവകൾ

  • ഓറഞ്ച് / മുസംബി - 2
  • ചെറിയ കഷ്ണം ഇഞ്ചി - 5
  • പച്ച മഞ്ഞൾ - 1
  • നാരങ്ങാ -1
  • പുതിനയില- അലങ്കരിക്കാൻ

തയാറാക്കുന്ന വിധം

  • ഇഞ്ചിയും മഞ്ഞളും തൊലി കളഞ്ഞു വ‍‍‍ൃത്തിയാക്കി മിക്സിയിൽ അടിച്ച് അതിന്റെ നീര് അരിച്ചു എടുക്കാം. 
  • ഈ നീരിലേക്കു ഒരു ചെറു നാരങ്ങാ പിഴിഞ്ഞ് ഒഴിക്കുക. ഓറഞ്ച്/മുസംബി ജ്യൂസ് പിഴിഞ്ഞെടുത്ത് ഇതിലേക്കു ചേർത്ത് നന്നായി യോജിപ്പിക്കുക. ജിൻജർ ഷോട്സ് റെഡി. പഞ്ചസാര ചേർക്കേണ്ടതില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com