ADVERTISEMENT

റഫെല്ലോ കോക്കനട്ട് ബോൾസ് ഇറ്റാലിയൻ മധുരമാണ് . വളരെ എളുപ്പത്തിൽ തയാറാക്കാവുന്ന വിഭവമാണിത്. മധുരവിഭവങ്ങളുടെ കൂട്ടത്തിൽ ഏറ്റവും എളുപ്പത്തിൽ തയാറാക്കാവുന്ന ഒന്നാണിത്. പാകം ചെയ്യേണ്ട ആവശ്യമില്ല.

ചേരുവകൾ

  • ഡെസിക്കേറ്റഡ് കോക്കനട്ട് (ജലാംശം നീക്കിയ തേങ്ങ) – 1 കപ്പ്
  • കണ്ടൻസ്ഡ് മിൽക്ക് – 1/2 കപ്പ്
  • വൈറ്റ് ചോക്ലേറ്റ് – 50 ഗ്രാം
  • ബദാം – 10 എണ്ണം

തയാറാക്കുന്ന വിധം 

  • വൈറ്റ് ചോക്ലേറ്റ് അലിയിക്കുക അതിൽ ബദാം മുക്കിയെടുത്ത് ഫ്രിജിൽ വച്ച് തണുപ്പിച്ചെടുക്കുക. തേങ്ങയും കണ്ടൻസ്ഡ് മിൽക്കും നന്നായി യോജിപ്പിച്ചെടുക്കുക.
  • ഇതിൽ നിന്നും കുറച്ച് എടുത്ത് നടുവിൽ തണുപ്പിച്ചെടുത്ത ബദാം വച്ച് ചെറിയ ഉരുളകളാക്കാം. റഫെല്ലോ കോക്കനട്ട് ബോൾസ് റെഡി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com