ADVERTISEMENT

ചൂടിനെ തണുപ്പിക്കാൻ ബദാമും പാലും കൊണ്ടൊരു സ്വാദിഷ്ടമായ വിഭവം തയാറാക്കാം. 

ചേരുവകൾ 

  • ബദാം - 100  ഗ്രാം 
  • പാല് - 1/2 ലിറ്റർ 
  • കണ്ടൻസ്ഡ് മിൽക്ക് - 1/2 കപ്പ് 
  • പഞ്ചസാര - 8 ടേബിൾ സ്‌പൂൺ 
  • ജലാറ്റിൻ  - 1  ടേബിൾ സ്പൂൺ 

തയാറാക്കുന്ന വിധം

  • ബദാം വെള്ളത്തിൽ  2 മണിക്കൂർ കുതിർത്തു വയ്ക്കുക. ജലാറ്റിൻ 10 മിനിറ്റ്  തണുത്ത വെള്ളത്തിൽ കുതിർത്തു വയ്ക്കുക.
  • ബദാം തൊലി കളഞ്ഞ ശേഷം 1/2 കപ്പ് പാലും ചേർത്ത് നന്നായി അരച്ചെടുക്കുക. ഇതിലേക്ക് ബാക്കിയുള്ള പാലും പഞ്ചസാരയും കണ്ടൻസ്ഡ് മിൽക്കും ചേർത്ത് തിളയ്ക്കാൻ വയ്ക്കുക. ഇതേ സമയം ജെലാറ്റിൻ ഡബിൾ ബോയിൽ ചെയ്‌തെടുക്കാം. ഇതിനായി ഒരു വലിയ പാത്രത്തിൽ വെള്ളം അടുപ്പത്തു വയ്ക്കുക. ജെലാറ്റിൻ കുതിർത്തു വച്ച പാത്രം അതിലേക്ക് ഇറക്കി വയ്ക്കുക. ജെലാറ്റിൻ അലിഞ്ഞു വരുന്നത് വരെ നന്നായി ഇളക്കി കൊടുക്കുക.  
  • പാല് തിളക്കുമ്പോൾ ഈ ജെലാറ്റിൻ മിശ്രിതം പാലിലേക്ക് ഒഴിച്ച് കൊടുക്കുക. നന്നായി ഇളക്കിയ ശേഷം വാങ്ങി വയ്ക്കാം. ഇത് പുഡ്ഡിങ് ട്രേയിലേക്കു ഒഴിക്കുക. ഇതിനു മുകളിലേക്ക് കുറച്ചു ബദാം പൊടിച്ചത്‌ വിതറി അലങ്കരിക്കാം. ഇതിനെ നന്നായി മൂടിവച്ചശേഷം ഫ്രിജിൽ 4 മണിക്കൂർ തണുക്കാൻ വെക്കുക. ശേഷം എടുത്തു ചെറിയ കഷണങ്ങൾ ആക്കി മുറിച്ചു തണുപ്പോടെ കഴിക്കാം.

English Summary: Almond Milk Dessert Recipe.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com