ADVERTISEMENT

ചൂടുകാലം ദാഹത്തിന്റെ കാലമാണ്. ദാഹത്തെ മറികടക്കാൻ ആശ്രയിക്കുന്ന പ്രധാനപ്പെട്ട ഒന്നുണ്ട്– നാരങ്ങ. മലയാളിയുടെ ദാഹത്തെ ശമിപ്പിക്കുന്ന നാരങ്ങാവെള്ളം വിലക്കുറവുകൊണ്ടും ലഭ്യതകൊണ്ടും മാത്രമല്ല കേരളീയ മനസ്സും വിപണിയും കീഴടക്കിയത്. നാരങ്ങാവെള്ളം എന്നത് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാവുന്ന പാനീയമാണ്. ചേരുവകളും കുറച്ചുമതി. വെള്ളവും അരമുറി നാരങ്ങയും പിന്നെ അൽപം പഞ്ചസാരയോ ഉപ്പോ ചേർന്നാൽ നാരങ്ങാവെള്ളം റെഡി. ഒരു ദാഹശമനി എന്നതിലുപരിയായി നാരങ്ങ സമ്മാനിക്കുന്ന ആരോഗ്യവും ചെറുതല്ല.

ഇനി നാരങ്ങ വെള്ളം ഉണ്ടാക്കുമ്പോൾ ഈ ചേരുവകൾ കൂടി ചേർത്ത് ഒന്ന് ഉണ്ടാക്കിനോക്കു. തികച്ചും വ്യത്യസ്തമായൊരു നാരങ്ങ വെള്ളത്തിന്റെ രുചിക്കൂട്ട് പരിചയപ്പെടാം.

ചേരുവകൾ

  • നാരങ്ങ – 1(വലുത്)
  • കശുവണ്ടി – 12 എണ്ണം
  • ഇഞ്ചി – 1 (മീഡിയം)
  • മാങ്ങാ പഴുത്തത്‌ ചെറിയ  കഷ്ണം
  • പഞ്ചസാര/തേൻ

തയാറാക്കുന്ന വിധം

ഒരു വലിയ നാരങ്ങയുടെ നീര് എടുത്ത് മിക്സിയുടെ ജാറിലേക്ക് ഒഴിക്കാം. ഇതിലേക്ക്  10 മിനിറ്റ് വെള്ളത്തിൽ കുതിർത്ത് വച്ചിരുക്കുന്ന 15 കശുവണ്ടി ഇട്ടുകൊടുക്കുക. ഇത് നന്നായി മിക്സിയിൽ അടിച്ചെടുക്കുക. ഇനി ഇതിലേക്ക് ചെറിയ ഒരു ഇഞ്ചി, ചെറിയ കഷ്ണം മാങ്ങാ, ഐസ് ക്യൂബ്‌സ്, ആവശ്യത്തിന് പഞ്ചസാര  , 2 ഗ്ലാസ്സ് വെള്ളം എന്നിവ ചേർത്ത് നന്നായി അടിച്ചെടുക്കുക. ഇവ അരിപ്പയിൽ അരിച്ചെടുക്കുക.

English Summary: Special Lime Juice Recipe.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com