sections
MORE

മലബാറുകാരുടെ ചങ്കാണ് മീൻപത്തിരി...

Fish Pathiri Recipe
SHARE

മലബാറുകാർക്ക് മീനില്ലാതെ ഭക്ഷണമിറങ്ങില്ല. അതിരാവിലെ എഴുന്നേറ്റ‌ു പുട്ടും മീൻകറിയും കഴിക്കുന്നവർ. ഹോട്ടലുകളിൽ ചായയ്ക്കുള്ള വെള്ളം തിളയ്ക്കുന്നതിനു മുൻപേ തയാറാവുന്ന മീൻകറി. മീനാണ‌ു മലബാറിന്റെ ദേശീയ ഭക്ഷണമെന്നുപോലും ചിലപ്പോൾ തോന്നിപ്പോവും. പത്തിരിയാണ‌ു മലബാറുകാരുടെ മറ്റൊരു വീക്ക്നെസ്. ചട്ടിപ്പത്തിരി, പെട്ടിപ്പത്തിരി, നൈസ് പത്തിരി, കണ്ണുവച്ച പത്തിരി തുടങ്ങി പത്തിരികൊണ്ട് ഒരു കളിയാണ്. മീനും പത്തിരിയും ചേരുന്ന മീൻപത്തിരി മലബാറുകാരുടെ ചങ്കാണെന്ന‌ു തെളിയിക്കാൻ മറ്റെന്തെങ്കിലും തെളിവു വേണോ?

രുചിയിൽ തലയെടുപ്പുണ്ടെങ്കിലും അത്ര അപരിചിത വിഭവമൊന്നുമല്ല മീൻപത്തിരി. പ്രതീക്ഷിച്ച സാധനം മുന്നിൽ വരുമ്പോൾ ഒരു ട്വിസ്റ്റ് ആവശ്യമില്ലല്ലോ. മീൻപത്തിരി എങ്ങനെ സബൂറാക്കാം എന്ന് നോക്കാം...

തലശ്ശേരി സ്പെഷൽ പുഴുങ്ങലൊറോട്ടി (പുഴുങ്ങ പത്തിൽ / മീൻ പത്തിരി ) രുചിക്കൂട്ട് തയാറാക്കിയത് നസ്നീൻ സുഹൈബ്

ചേരുവകൾ

മസാല തയാറാക്കാൻ :

 • ചെമ്മീൻ -250 ഗ്രാം ( അയക്കൂറ, ആവോലി, അയല ഇതൊക്കെ വെച്ചും ഉണ്ടാക്കാം )
 • സവാള - 2 വലുത് 
 • ഇഞ്ചി വെളുത്തുള്ളി ചതച്ചത് -2 ടേബിൾ സ്പൂൺ
 • പച്ചമുളക് - 2 -3എണ്ണം 
 • തക്കാളി -1 വലുത് 
 • മഞ്ഞൾപ്പൊടി -1/2 ടീസ്പൂൺ
 • മുളകുപൊടി - 1 ടീസ്പൂൺ
 • ഗരം മസാല -1/2 ടീസ്പൂൺ

അരപ്പ് തയാറാക്കാൻ

 • തേങ്ങ -1/2 കപ്പ്‌ 
 • മഞ്ഞൾപ്പൊടി -1/2 ടീസ്പൂൺ
 • മുളക് പൊടി -1 ടീസ്പൂൺ
 • മല്ലി പൊടി -2 ടേബിൾ സ്പൂൺ

പത്തിരി തയാറാക്കാൻ

 • പൊന്നി പുഴുങ്ങലരി -2 കപ്പ്
 • തേങ്ങ – അരക്കപ്പ്
 • സവാള - ഒന്നിന്റെ പകുതി
 •  പെരുംജീരകം - ഒരു ടേബിൾ സ്പൂൺ

തയാറാക്കുന്ന വിധം

1.  ചെമ്മീൻ മഞ്ഞൾപ്പൊടിയും മുളകുപൊടിയും ഇഞ്ചി-വെളുത്തുള്ളി പേസ്റ്റും ചേർത്ത് മാരിനേറ്റു ചെയ്തു വയ്ക്കുക. മിനിമം അരമണിക്കൂറെങ്കിലും മസാലപുരട്ടി വയ്ക്കണം.

2. ഒരു ഫ്രൈ പാനിൽ വെളിച്ചെണ്ണയൊഴിച്ച് ചെമ്മീൻ വറുത്തെടുക്കുക. വറുത്ത ചെമ്മീൻ കോരി മാറ്റി വയ്ക്കാം.

3. ഇതിലേക്ക് കുറച്ചുകൂടെ വെളിച്ചെണ്ണ ഒഴിച്ച് സവാള വഴറ്റുക. ഇഞ്ചി-വെളുത്തുള്ളി ചതച്ചത് ചേർക്കുക. നന്നായി വഴറ്റിയതിനുശേഷം തക്കാളി ചേർക്കാം. തക്കാളി നന്നായി വെന്ത ശേഷം ഇതിലേക്ക് അരപ്പിന് ഉള്ള സാധനങ്ങൾ എല്ലാം ഒന്നിച്ച് അരച്ച് ചേർക്കുക. ഗരം മസാലപ്പൊടി ചേർക്കുക. നന്നായി തിളപ്പിച്ച് വെള്ളം വറ്റിയ ശേഷം അടച്ചുവയ്ക്കുക. മല്ലിയിലയും പുതിനയിലയും അരിഞ്ഞ് ഇതിലേക്ക് ഇടുക. മസാല റെഡി.

4. പൊന്നി പുഴുങ്ങലരി നല്ല തിളച്ച വെള്ളത്തിൽ മിനിമം 5 മണിക്കൂർ കുതിരാൻ വയ്ക്കുക. കുതിർന്ന അരി കഴുകി തേങ്ങയും ഉള്ളിയും പെരുഞ്ചീരകവും ചേർത്ത് അരച്ചെടുക്കുക.

5. ഇതിലേക്കാവശ്യമായ ഉപ്പും പത്തിരി പൊടിയും ചേർത്ത് നന്നായി കുഴച്ചെടുക്കുക. ഇലയട ഉണ്ടാക്കുന്ന പരുവത്തിൽ മാവ് തയാറാക്കണം.

6. ഒരു വാഴയില എടുത്ത് തയാറാക്കിയ മാവിൽ നിന്നും വലിയ ഉരുളയെടുത്ത് പരത്തിയെടുക്കുക. ഇതുപോലെ രണ്ട് പത്തിരി റെഡി ആക്കുക. രണ്ടാമത്തെ പത്തിരി ഒരല്പം വലുതായിരിക്കണം. ഒന്നാമത്തെ പത്തിരിയിൽ നല്ല കനത്തിൽ മസാല വെക്കുക. രണ്ടാമത്തെ പത്തിരിയിൽ ചെറിയരീതിയിൽ മസാല സ്പ്രെഡ് ചെയ്യുക. 

7. രണ്ടാമത്തെ പത്തിരി കൊണ്ട് ഒന്നാമത്തെ പത്തിരിയെ മൂടിവയ്ക്കുക.അരികുകൾ  നന്നായി അമർത്തി സീൽ ചെയ്യുക. സ്റ്റീമറിൽ വച്ച് 20 മിനിട്ട് നേരം സ്റ്റീം ചെയ്തെടുക്കുക.

മനോരമ ഓൺലൈനിൽ നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പേരും വിലാസവും വിഭവത്തിന്റെ ചിത്രവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കുക.. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN READERS' RECIPE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA