ADVERTISEMENT

മുംബൈ സ്പെഷൽ മധുരമാണ് അഫലാതുൻ.  രുചികരമായ അഫലാതുൻ എളുപ്പത്തിൽ വീട്ടിൽ തയാറാക്കാം. നാലു ചേരുവകൾകൊണ്ട് അഫലാതുൻ വീട്ടിൽ തയാറാക്കാം.

  • റവ – 1/2 കപ്പ്‌ 
  • നെയ്യ് – 1/2 കപ്പ്‌ 
  • പാൽപ്പൊടി – ഒരു കപ്പ്
  • പഞ്ചസാര – 1/2 കപ്പ്‌ 

തയാറാക്കുന്ന വിധം

  • അര കപ്പ്‌ റവ മിക്സിയിൽ ഒന്ന് പൊടിച്ചെടുക്കുക. 
  • ഒരു നോൺസ്റ്റിക് പാനിൽ 1/2 കപ്പ്‌ നെയ്യ് ഒഴിച്ച് ചൂടാവുമ്പോൾ  റവ, ഒരു കപ്പ്‌ പാൽപ്പൊടി, 1/2കപ്പ്‌ പഞ്ചസാരയും ചേർത്ത് ചെറിയ തീയിൽ ഗോൾഡൻ നിറമാകും വരെ വറക്കുക .ഇളക്കി കൊണ്ടിരിക്കണം. ശേഷം ഒരു കപ്പ്‌ പാലും അര കപ്പ്‌ കണ്ടൻസ്ഡ് മിൽക്കും ചേർത്തു തുടരെ ഇളക്കണം. ആവശ്യത്തിന് അണ്ടിപ്പരിപ്പും ബദാം ചോപ് ചെയ്തതും ഏലയ്ക്കപ്പൊടിയും ചേർക്കുക . നന്നായി വഴറ്റി  പാനിൽ നിന്നും വിട്ടു വരുന്ന പാകമായാൽ  നെയ് തടവിയ ട്രേയിൽ ഒഴിച്ച് കുറച്ചു ഡ്രൈ ഫ്രൂട്ട് അരിഞ്ഞത്  കൊണ്ടലങ്കരിച്ചു  സ്പൂൺ കൊണ്ട് പരത്തുക . തണുത്ത ശേഷം മുറിച്ച് കഴിക്കാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com