ADVERTISEMENT

രസമുകുളങ്ങൾക്ക് പുതു രുചി സമ്മാനിക്കുന്നൊരു ചിക്കൻ പുലാവ് തയാറാക്കിയാലോ?

ചേരുവകൾ

ചിക്കൻ മാരിനേറ്റ് ചെയ്യാൻ

  • ചിക്കൻ – 1 കിലോഗ്രാം
  • കുരുമുളകുപൊടി – 1 ടേബിൾസ്പൂൺ
  • കാശ്മീരി ചില്ലിപൗഡർ – 1 ടേബിൾസ്പൂൺ
  • ഉപ്പ് -1ടീസ്പൂൺ

ഗ്രേവി തയാറാക്കാൻ

  • സവാള – 3
  • തക്കാളി – 2
  • എണ്ണ – 2 ടേബിൾസ്പൂൺ + 1/4 കപ്പ്
  •  ഉപ്പ് –  1/2 ടീസ്പൂൺ
  • ഗ്രാമ്പു – 4
  • കറുവപ്പട്ട – 4 ചെറിയ കഷണം
  • ഏലയ്ക്ക – 4
  • വറ്റൽ മുളക് – 4

ചോറ് തയാറാക്കാൻ

  • ബസ്മതി/ജീരകശാല - 4 കപ്പ്
  • ഏലയ്ക്ക -2
  • കറുവപ്പട്ട -2 ചെറിയ കഷണം
  • ഗ്രാമ്പൂ - 2
  • നെയ്യ് -1 ടേബിൾസ്പൂൺ
  • എണ്ണ - 2 ടേബിൾസ്പൂൺ
  • വെള്ളം - 6 കപ്പ്
  • ഉപ്പ് – 2 1/2 ടീസ്പൂൺ

തയാറാക്കുന്ന വിധം

  • ചിക്കന്‍ മാരിനേറ്റ് ചെയ്യാം. അതിനുവേണ്ടി 1ടേബിള്‍ സ്പൂണ്‍ വീതം കുരുമുളകു പൊടിയും കാശ്മിരി  മുളകുപൊടിയും കഴുകി വൃത്തിയാക്കിയ ചിക്കന്‍ കഷ്ണങ്ങളിലേക്ക് ചേര്‍ക്കുക. കൂടാതെ 1ടീസ്പൂണ്‍ ഉപ്പും ചേര്‍ത്ത് നന്നായി തേച്ച് പിടിപ്പിക്കുക.ഇത് 1/2 മണിക്കൂര്‍ ഫ്രിജില്‍ സൂക്ഷിക്കുക.
  • ബസ്മതി  അല്ലെങ്കിൽ ജീരകശാല അരി നന്നായി കഴുകി വെള്ളത്തില്‍ 1/2 മണിക്കൂർ മുതല്‍ 1 മണിക്കൂര്‍ വരെ കുതിര്‍ത്ത് വയ്ക്കുക.
  • സവാളയും തക്കാളിയും മിക്സിയില്‍ വെള്ളം ചേര്‍ക്കാതെ അരച്ചെടുക്കുക.
  • മാരിനേറ്റ് ചെയ്ത് ഫ്രിജില്‍ വച്ചിട്ടുള്ള ചിക്കന്‍ എണ്ണയില്‍ വറുത്ത് മാറ്റിവയ്ക്കാം. ഒരു പാനില്‍ 2 ടേബിള്‍സ്പൂണ്‍ എണ്ണ ചേര്‍ത്ത ശേഷം അതിലേക്ക് 4 ഗ്രാമ്പൂ, 4 ഏലയ്ക്ക, 4 ചെറിയ കഷ്ണം കറുവപ്പട്ട, 4 വറ്റല്‍ മുളക് എന്നിവ ചേര്‍ക്കുക. ഒന്ന് മൂപ്പിച്ച ശേഷം അതിലേക്ക് അരച്ചു വച്ച സവാള – തക്കാളി മിക്സ് ചേര്‍ക്കുക. 1/2 ടീസ്പൂണ്‍ ഉപ്പും ചേര്‍ത്ത് കുറുകി വരുമ്പോള്‍ വറുത്തു മാറ്റിവച്ച ചിക്കന്‍ കൂടെ ചേര്‍ത്ത് നന്നായി  വറ്റിക്കുക. അല്പം മല്ലിയിലയും ചേര്‍ത്ത് അടുപ്പില്‍ നിന്ന് മാറ്റാം
  • മസാല തയാറാക്കുന്ന അതേ സമയം  രണ്ടാമത്തെ അടുപ്പില്‍ ചോറ് തയാറാക്കാം. അതിനു വേണ്ടി ഒരു പാന്‍ വച്ച് അതിലേയ്ക്ക്  1 ടേബിള്‍ സ്പൂണ്‍ നെയ്യും 2 ടേബിള്‍ സ്പൂണ്‍ എണ്ണയും ചേര്‍ക്കുക. അതിലേയ്ക്ക്  2 ഏലയ്ക്ക,  2ഗ്രാമ്പൂ, 1 കഷ്ണം കറുകപ്പട്ട എന്നിവ ചേര്‍ക്കുക. അതിലേയ്ക്ക് 6 കപ്പ് വെള്ളം 21/2 ടീസ്പൂണ്‍ ഉപ്പ് എന്നിവ ചേര്‍ത്ത് തിളയ്ക്കുമ്പോള്‍ കുതിര്‍ത്ത് ഊറ്റി വെച്ച അരി ചേര്‍ത്ത്  കൊടുക്കുക.നന്നായി  മിക്സ്‌ ചെയ്യുക. അടച്ച് വെച്ച്  തിളച്ച ശേഷം തീ കുറച്ച് വെച്ച് വേവിക്കുക. ഇടയ്ക്ക് ഒന്ന് ഇളക്കിയിടുക. വെള്ളം വറ്റിക്കഴിഞ്ഞാല്‍ തീയണച്ച് 5 മിനിറ്റ് അടച്ച് തന്നെ സൂക്ഷിക്കുക.
  • അതിനു ശേഷം ചോറ് കുറച്ച് നീക്കി തയാറാക്കിയ മസാല ചേര്‍ത്ത്  മുകളില്‍ ചോറ് ചേര്‍ക്കുക. രണ്ട് മൂന്ന് ഭാഗത്തായി  ഇതേ പോലെ മസാല  ചേര്‍ത്ത് കൊടുക്കാം.
  • ഇനി പാത്രം അലൂമിനിയം ഫോയില്‍ കൊണ്ടു കവര്‍ ചെയ്ത് അടച്ചു വെച്ച് അടുപ്പിന്‍റെ മുകളില്‍ പഴയ ഒരു തട്ട് വച്ച ശേഷം തീ കുറച്ചു വെച്ച് 15 മിനിറ്റ് വേവിക്കുക. ശേഷം തീ അണച്ച് 5 മിനിറ്റ് കഴിഞ്ഞ് ചൂടോടു കൂടെ വിളമ്പാം. തൈര്, അച്ചാര്‍, സാലഡ്, ചട്നി ഇതില്‍ ഏതും നമുക്ക് സൈഡ് ഡിഷായി ഉപയോഗിക്കാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com