ADVERTISEMENT

പുതിമയുള്ള ഒരു ഫ്രൈ രുചിയാണിത്, ഫ്രഞ്ച് ഫ്രൈസ് പോലെ തന്നെ ഒരു മധുരക്കിഴങ്ങ് ഫ്രൈയാണ് ഇവിടെ തയാറാക്കുന്നത്. കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്ടപ്പെടുന്നൊരു ഫ്രൈ രുചിയാണിത്.

ചേരുവകൾ

  • മധുരക്കിഴങ്ങ് - ഒന്ന്  
  • പപ്പ്റിക്ക - 1 ടേബിൾസ്പൂൺ ( പകരം കുരുമുളകുപൊടി അല്ലെങ്കിൽ മുളകുപൊടി ഉപയോഗിക്കാം)
  • ഉപ്പ് – ആവശ്യത്തിന്
  • ഒലിവ് ഓയിൽ 

തയാറാക്കുന്ന വിധം

മധുരക്കിഴങ്ങ്  തൊലി കളഞ്ഞു നന്നായി കഴുകി എടുക്കുക.  ഫ്രഞ്ച് ഫ്രൈസ്ന് മുറിക്കുന്നതുപോലെ മുറിച്ചെടുക്കുക. ഇതിലേക്ക് പപ്പ്റിക്ക, ഉപ്പ്, ഒലിവ് ഓയിൽ എന്നിവ ചേർത്ത് യോജിപ്പിക്കുക. ബേക്കിങ് ട്രേയിൽ നിരത്തി മുകളിൽ അൽപം ഒലിവ് ഓയിൽ ഒഴിക്കാം. 

180°c ൽ പ്രീ ഹീറ്റ് ചെയ്ത അവ്നിൽ 15 മിനിറ്റ് ബേക്ക് ചെയ്യുക. 15 മിനിറ്റിനു ശേഷം ഫ്രൈസ് ഓരോന്നും തിരിച്ചു ഇട്ട് കുറച്ച്  ഓയിൽ തൂവി 15 മിനിറ്റ് കൂടെ ബേക്ക് ചെയ്യാം. 

Note - നന്നായി മൊരിഞ്ഞു കിട്ടാൻ കുറച്ച് കോൺഫ്ലോർ ചേർത്ത് ഫ്രൈ ചെയ്താൽ മതി.

 

English Summary: Sweet Potato Fries Recipe.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com