ADVERTISEMENT

ഭംഗിയുള്ള ഭക്ഷണം കണ്ടാൽ ഏതു കുട്ടികളും കഴിക്കും. രുചികരമായ പോഷകഗുണമുള്ള കട്​ലറ്റ് രുചി പരിചയപ്പെടാം.

  1. മാക്രോണി വേവിച്ചത് - 1 കപ്പ്‌ (1ടീ സ്പൂൺ ഉപ്പിട്ട് വേവിച്ചത് )
  2. ചിക്കൻ ബോൺലെസ്സ് -1 കപ്പ് (1 ടീ സ്പൂൺ ഉപ്പും 1/4 ടീ സ്പൂൺ മഞ്ഞൾ പൊടിയും ഇട്ട് വേവിച്ചത് )
  3. വെളുത്തുള്ളി - ഇഞ്ചി പേസ്റ്റ് - 1/2 ടീ സ്പൂൺ 
  4. ഗരം മസാല -1/4 ടീ സ്പൂൺ 
  5. പച്ചമുളക് - 4-5 എണ്ണം 
  6. കുരുമുളക് പൊടി - 1 ടീ സ്പൂൺ 
  7.  ജീരകം - 1/4 ടീ സ്പൂൺ 
  8. ചിക്കൻ മസാല പൗഡർ - 1/4 ടീസ്പൂൺ 
  9. ഉപ്പ് - 1/2 ടീസ്പൂൺ 
  10. മല്ലിയില - 1 കപ്പ്‌ 
  11. ബ്രെഡ് പൊടിച്ചത് - 3/4 കപ്പ്‌ 
  12. ചീസ് - 1 കപ്പ്‌ ( ഓപ്ഷണൽ )
  13. മുട്ട - 3 എണ്ണം 
  14. ഉപ്പ് - 1/4 ടീ സ്പൂൺ 
  15. കുരുമുളകു പൊടി - 1/4 ടീസ്പൂൺ 

 

  • സേമിയ - ആവശ്യത്തിന് 
  • എണ്ണ - വറത്തു കോരാൻ ആവശ്യമുള്ളത് 

തയാറാക്കുന്ന വിധം

∙ ഒരു പാത്രത്തിൽ 1 മുതൽ 12 വരെയുള്ള ചേരുവകൾ എടുത്ത് നന്നായി യോജിപ്പിക്കുക. അതിന് ശേഷം കട്​ലറ്റിന്റെ രൂപത്തിൽ കൈ കൊണ്ട് പരത്തി എടുക്കുക. 

∙ ഒരു പാത്രത്തിൽ 3 മുട്ട ഉപ്പും കുരുമുളക് പൊടിയും ചേർത്ത് യോജിപ്പിച്ച് വയ്ക്കുക. 

∙ മറ്റൊരു പാത്രത്തിൽ സേമിയ നന്നായി പൊടിച്ചു വയ്ക്കുക. 

∙ കട്​ലറ്റ് ആദ്യം മുട്ടയിൽ മുക്കിയെടുത്ത് സേമിയയിലും മുക്കി ഫ്രിജിൽ സെറ്റ് ആവാൻ ചുരുങ്ങിയത് 1 മണിക്കൂർ വയ്ക്കുക. ശേഷം എണ്ണയിൽ വറത്തു കോരി എടുക്കുക. 

ചൂടോടെ ടൊമാറ്റോ സോസിനോടൊപ്പം കഴിക്കാം 

 

English Summary: Chicken Macaroni Chicken Cutlet Recipes.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com