ADVERTISEMENT

വളരെ ടേസ്റ്റി ആയിട്ടുള്ള, വെജിറ്റേറിയൻസിനും നോൺ– വെജിറ്റേറിയൻസിനും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു റെസിപ്പിയാണിത്. നമ്മുടെ കിച്ചണിൽ എപ്പോളും ഉള്ള സാധങ്ങൾ മാത്രം മതി ഈ കറി ഉണ്ടാക്കാൻ, പെട്ടന്ന് തയാറാക്കാൻ പറ്റുന്ന ഉരുളക്കിഴങ്ങ് മപ്പാസ് പലഹാരങ്ങൾക്കൊപ്പവും ചോറിനൊപ്പവും കഴിക്കാം.

ചേരുവകൾ

  • ഉരുളക്കിഴങ്ങ് – 3 ചെറുത് (പുഴുങ്ങിയത്)
  • കറുവപട്ട – 2
  • ഏലയ്ക്ക – 1
  • ഗ്രാമ്പു – 1
  • കറിവേപ്പില
  • ഇഞ്ചി – ചെറിയ കഷ്ണം 
  • വെളുത്തുള്ളി – 5 എണ്ണം
  • പച്ചമുളക് – 4 എണ്ണം
  • സവാള – 1
  • മഞ്ഞൾപ്പൊടി – കാൽ ടീസ്പൂൺ
  • മല്ലിപ്പൊടി – 1 ടീസ്പൂൺ
  • ഗരം മസാല – അര ടീസ്പൂൺ
  • മീറ്റ് മസാല – അര ടീസ്പൂൺ
  • കുരുമുളക് പൊടി
  • ഉപ്പ്

തയാറാക്കുന്ന വിധം

  • പാനിൽ രണ്ടു ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിക്കുക എണ്ണ ചൂടാകുമ്പോൾ ഇതിലേക്ക് കറുവപട്ട, ഏലയ്ക്ക, ഗ്രാമ്പു എന്നിവ ചേർക്കുക. ഇത് ചൂടായി വരുമ്പോൾ കുറച്ചു കറിവേപ്പില കൂടി ചേർക്കുക ഇനി ഇതിലേക്ക് ഇഞ്ചിയും വെളുത്തുള്ളിയും പച്ചമുളകും ചേർത്ത് വഴറ്റുക.
  • വഴന്നു വരുമ്പോൾ രണ്ടു മീഡിയം സൈസ് സവാള അരിഞ്ഞത് ചേർത്ത് നന്നായി വഴറ്റി എടുക്കുക.  ആവശ്യത്തിന് ഉപ്പ് ചേർക്കാം. സവാള വഴണ്ട് വരുമ്പോൾ കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി ചേർക്കുക ഇനി ഇതിലേക്ക് മല്ലിപ്പൊടി, ഗരം മസാല, മീറ്റ് മസാല, കുരുമുളക് പൊടികൾ ചേർത്ത് നന്നായി മിക്സ് ചെയ്യുക. 
  • ഇതിലേക്ക് പുഴുങ്ങിയ കിഴങ്ങു ചേർത്ത് യോജിപ്പിച്ച ചെയ്ത ശേഷം രണ്ടാം പാല് ചേർത്ത് വേവിക്കുക അതിനു ശേഷം ഒന്നാം പാല് ചേർത്ത് ചൂടായി വരുമ്പോൾ തീ ഓഫ് ചെയ്തു കടുക് പൊട്ടിച്ചു ചേർക്കുക മപ്പാസ് റെഡി. 

English Summary: Potato Mappas Curry Recipe.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com