ADVERTISEMENT

ബ്രഡും പഴവും കൊണ്ട് ഇത് പോലെ ഒരു പലഹാരം തയാറാക്കി നോക്കൂ. കുട്ടികൾക്ക് സ്കൂളിൽ കൊടുത്തു വിടാവുന്ന രുചികരമായൊരു പലഹാരമാണിത്.

ചേരുവകൾ 

  • ബ്രെഡ് - 5 
  • പഴം - 1 
  • പഞ്ചസാരയും ഏലയ്ക്കായയും പൊടിച്ചത് - 1 /4 കപ്പ്
  • മൈദ അല്ലെങ്കിൽ അരിപ്പൊടി - 1 /4 കപ്പ്
  • എണ്ണ - ആവശ്യത്തിന്

തയാറാക്കുന്ന വിധം 

  • ബ്രഡ് മിക്സിയിൽ ഇട്ടു നന്നായി പൊടിച്ചെടുക്കുക.
  • അതിലേക്കു പഞ്ചസാരയും ഏലയ്ക്കായ പൊടിച്ചതും പഴവും  മൈദയും കൂടി ചേർത്ത് കുഴച്ചെടുക്കുക. ചെറിയ ഉരുളകളാക്കി എണ്ണയിൽ ഇട്ടു വറുത്തു കോരാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com