ADVERTISEMENT

എളുപ്പത്തിൽ രുചികരമായ കാരമൽ ബ്രഡ് പുഡിങ് വീട്ടിൽ തയാറാക്കിയാലോ? 15 മിനിറ്റു കൊണ്ട് ആവിയിൽ വേവിച്ചെടുക്കാവുന്ന പുഡിങ് രുചിയാണിത്.

ചേരുവകൾ

  • ബ്രഡ്- അഞ്ച് കഷ്ണം
  • മുട്ട - 3
  • പഞ്ചസാര - കാൽ കപ്പ്
  • പാൽ - ഒരു കപ്പ്
  • കണ്ടൻസ്ഡ് മിൽക്ക് - അര ടിൻ
  • വാനില എസൻസ് - ഒന്നര ടീസ്പൂൺ

തയാറാക്കുന്ന വിധം

ചുവടു കട്ടിയുള്ള ഒരു പാത്രം അടുപ്പിൽ വെച്ച് അതിലേക്ക് പഞ്ചസാര ചേർക്കുക. തീ കുറച്ച് പഞ്ചസാര കാരമലൈസ് ചെയ്തെടുക്കുക. കാരമലൈസായി കഴിഞ്ഞാൽ പെട്ടെന്നുതന്നെ പുഡിങ് സെറ്റ് ചെയ്യുന്ന മോൾഡിലേക്ക് ഒഴിച്ച് തണുക്കാനായി മാറ്റിവയ്ക്കുക.

ഒരു മിക്സിയുടെ ജാറിലേക്ക് ബാക്കി എല്ലാ ചേരുവകളും ചേർത്ത് നന്നായി അടിച്ചെടുക്കുക. ഈ കൂട്ട് നമ്മൾ നേരത്തെ കാരമൽ ഒഴിച്ച് വച്ചിരിക്കുന്ന പാത്രത്തിൽ ഒഴിച്ചതിന് ശേഷം അലൂമിനിയം ഫോയിൽ കൊണ്ട് നന്നായി കവർ ചെയ്യുക.  15 മിനിറ്റ് നേരം ആവിയിൽ വേവിച്ചെടുക്കാം. 15 മിനിറ്റിനുശേഷം ഇത് പുറത്തെടുത്ത് പാത്രത്തിലേക്ക് മാറ്റാം. രണ്ടു മണിക്കൂർ നേരം ഫ്രിജിൽ വെച്ച് തണുപ്പിച്ച ശേഷം കഴിക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com