ADVERTISEMENT

ഇൻസ്റ്റഗ്രാമിൽ വളരെ ട്രെൻഡി ആയിട്ടുള്ള മുട്ട സ്പെഷ്യൽ ഡിഷാണ്  'ക്ലൗഡ് എഗ്ഗ്സ്'.  മേഘകൂടാരം പോലെ പതപ്പിച്ചെടുത്ത മുട്ട സ്പെഷൽ വിഭവം. വളരെ എളുപ്പത്തിൽ തയാറാക്കാൻ പറ്റും. ചേരുവ മുട്ട മാത്രമെ ഉള്ളൂ. കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്ടമാകും. 

ചേരുവകൾ

  • മുട്ട - 2 എണ്ണം
  • കുരുമുളക് പൊടി - ആവശ്യത്തിന്
  • ഉപ്പ് - ആവശ്യത്തിന്

തയാറാക്കുന്ന വിധം

മുട്ട 2 എണ്ണം പൊട്ടിച്ച് ഒരു ബൗളിൽ ഇടുക. അതിൽ നിന്നും മുട്ടയുടെ മഞ്ഞക്കരു രണ്ടും പൊട്ടാതെ വേറെ ഒരു പാത്രത്തിലേക്ക് മാറ്റുക. ഒരു ഇലക്ട്രിക് ബീറ്റർ ഉപയോഗിച്ച് മുട്ടയുടെ വെള്ള അടിച്ചു പതപ്പിക്കുക. പതഞ്ഞ് വെള്ള പതപോലെ ആകണം ഇനി അത് സ്പൂൺ കൊണ്ട് ചെറുതായി ഇളക്കി പകുതി പകുതി ആയി എടുത്ത് ഒരു ബേക്കിങ്ങ് ട്രേയിൽ വയ്ക്കുക. ഒരു സ്പൂൺ ഉപയോഗിച്ച് ഈ പതയുടെ മുകളിൽ ഒന്നമർത്തി ഒരു ചെറിയ കുഴി ഉണ്ടാക്കുക. ഇനി ബേക്ക് ചെയ്യാം. പ്രീ ഹീറ്റ് ചെയ്ത അവ്നിൽ 400 ഡിഗ്രി F ൽ 4 മിനിറ്റ് ബേക്ക് ചെയ്യുക. എന്നിട്ട് പുറത്തെടുത്ത് നേരത്തെ മാറ്റി വെച്ച മഞ്ഞക്കരു കൂടി ഇതിൽ കുഴിയുള്ള ഭാഗത്ത് വയ്ക്കാം. വീണ്ടും 2 മിനിറ്റ് ബേക്ക് ചെയ്യുക. പുറത്തെടുത്ത ശേഷം ആവശ്യത്തിന്  ഉപ്പും കുരുമുളകു പൊടിയും വിതറി കഴിക്കാവുന്നതാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com