പഴുത്ത മാങ്ങ ഫ്രൈ ചെയ്തു കഴിച്ചിട്ടുണ്ടോ...നല്ല ടേസ്റ്റാണ്

Mango Fry
SHARE

പഴുത്ത മാങ്ങ ഉപയോഗിച്ച് തയാറാക്കാവുന്ന കിടിലൻ സ്നാക്ക് റെസിപ്പിയാണിത്. നാടൻ മാമ്പഴം ഉപയോഗിച്ച് എളുപ്പത്തിൽ തയാറാക്കാം.

ചേരുവകൾ

  • പഴുത്ത മാങ്ങ  - 1
  • മൈദ  - 2 ടേബിൾസ്പൂൺ
  • ഗോതമ്പുപൊടി  - 2 ടേബിൾസ്പൂൺ
  • അരിപ്പൊടി - 2 ടേബിൾസ്പൂൺ
  • ഉപ്പ് – ആവശ്യത്തിന്
  • പഞ്ചസാര  - 1 1/2 ടേബിൾസ്പൂൺ
  • മഞ്ഞൾപ്പൊടി  - ഒരു നുള്ള് 
  • വെള്ളം 
  • എണ്ണ  

തയാറാക്കുന്ന വിധം

മാങ്ങ ചെറിയ കഷ്ണങ്ങളായി അരിഞ്ഞെടുക്കുക. ഇനി മേൽപ്പറഞ്ഞ ചേരുവകൾ എല്ലാം വെള്ളം ചേർത്ത് കട്ടിയുള്ള മാവ് തയാറാക്കുക. ഓരോ മാങ്ങ കഷ്ണങ്ങളും ഈ മാവിൽ മുക്കി ചൂടായ എണ്ണയിൽ ഗോൾഡൻ കളർ ആവുന്നത് വരെ വറുത്തെടുക്കുക. നല്ല ക്രിസ്‌പി മാങ്ങ ഫ്രൈ റെഡി.

മനോരമ ഓൺലൈനിൽ നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പേരും വിലാസവും വിഭവത്തിന്റെ ചിത്രവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കുക.. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN READERS' RECIPE
SHOW MORE
FROM ONMANORAMA