ADVERTISEMENT

മക്രോണി രുചി ഇഷ്ടപ്പെടുന്ന കുട്ടികൾക്ക് രുചികരമായൊരു ചീസി ചിക്കൻ മക്രോണി തയാറാക്കിയാലോ?

  • മക്രോണി - 250 ഗ്രാം
  • ഉപ്പ് - ആവശ്യത്തിന് 
  • വെള്ളം - ആവശ്യത്തിന്
  • ബട്ടർ - 25ഗ്രാം   
  • ഓൾ പർപ്പസ് ഫ്ലോർ - കാൽ കപ്പ് 
  • ക്രീം  - 170 ഗ്രാം 
  • പാൽ - ഒരു കപ്പ്   
  • ബോൺലെസ് ചിക്കൻ - 400 ഗ്രാം  
  • കാരറ്റ് ചെറുതായി അരിഞ്ഞത് - കാൽ കപ്പ് 
  • കാബേജ് ചെറുതായി അരിഞ്ഞത് - കാൽ കപ്പ് 
  • കാപ്സിക്കം അരിഞ്ഞത്  - കാൽ കപ്പ് 
  • സവാള അരിഞ്ഞത്  - കാൽ കപ്പ് 
  • ഉപ്പ് - ആവശ്യത്തിന് 
  • ഒറിഗാനോ - അര ടീസ്പൂൺ 
  • ചില്ലി ഫ്ളേയ്ക്സ് - രണ്ട് ടീസ്പൂൺ 
  • വെള്ളം - ആവശ്യത്തിന്
  • മൊസെറല്ല ചീസ് - ഒരു കപ്പ്   
  • ബ്ലാക്ക് ഒലീവ്സ് -രണ്ട് ടീസ്പൂൺ 

തയാറാക്കുന്ന വിധം

∙ മക്രോണി ആവശ്യത്തിന് വെള്ളവും ഉപ്പും ചേർത്ത് വേവിച്ച് വെള്ളം ഊറ്റി കളയുക.

∙ ഒരു പാനിൽ 25 ഗ്രാം ബട്ടർ ഉരുക്കി അതിലേക്ക് ഓൾ പർപ്പസ് ഫ്ലോർ ചേർത്ത്  ഇളക്കുക. ഇതിലേക്ക്  പാൽ ചേർത്ത്  ഒന്നുകൂടി ഇളക്കുക.  ഇതിലേക്ക് ക്രീം ചേർക്കുക.  വേവിച്ചു വച്ചിരിക്കുന്ന മക്രോണി ചേർത്ത് നല്ലതുപോലെ യോജിപ്പിച്ച് സ്റ്റൗവിൽ നിന്നും മാറ്റി വയ്ക്കുക. 

∙ മറ്റൊരു പാനിൽ  ചെറിയ കഷണങ്ങളാക്കി മുറിച്ച ചിക്കനും ആവശ്യത്തിന് വെള്ളവും ഒറിഗാനോയും ചില്ലി ഫ്ളേയ്ക്ക്സും ഉപ്പും ചേർത്ത്  സോഫ്റ്റ് ആയി വേവിക്കുക.  വെന്താൽ ഇതിലേക്ക് അരിഞ്ഞുവച്ചിരിക്കുന്ന കാരറ്റും കാപ്സിക്കവും കാബേജും സവാളയും ചേർത്ത് ചെറുതീയിൽ വേവിച്ചെടുക്കുക.

∙ബൗളിൽ ചിക്കനും മക്രോണിയും ലയർ ചെയ്തിട്ട് മുകളിൽ  മൊസെറല്ല ചീസും ബ്ലാക്ക് ഒലിവ്സും വിതറുക.  പ്രീ ഹീറ്റ് ചെയ്ത അവ്നിൽ  180 ഡിഗ്രി 20 -25 മിനിറ്റ് ബേക്ക് ചെയ്തെടുക്കുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com